India

വിവാഹ സദ്യക്ക് പാത്രം തികഞ്ഞില്ല, പിന്നീട് പൊരിഞ്ഞ അടിയും; ശേഷം നടന്നതിങ്ങനെ

വിവാഹ സദ്യക്കിടെ ഭക്ഷണം വിളമ്പുന്ന പാത്രം തീര്‍ന്നതിനെ തുടര്‍ന്ന് വിവാഹപ്പന്തലില്‍ നടന്നത് നാടകീയ സംഭവങ്ങള്‍. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലെ വിക്രംപുരയിലാണ് വിചിത്ര സംഭവമുണ്ടായത്.

ബുഫെ രീതിയില്‍ ഭക്ഷണം വിളമ്പുന്നതിനിടെ പാത്രം തീര്‍ന്നു പോയതിനെ തുടര്‍ന്ന് വിവാഹത്തിന് എത്തിയ ചിലര്‍ പ്രകോപിതരായി തമ്മില്‍ തല്ലുകയായിരുന്നു.

Also Read : സദ്യയൊരുക്കാതെ പാചകക്കാരന്‍ മുങ്ങി; വിവാഹ ദിവസം നടന്നത് നാടകീയ സംഭവങ്ങള്‍

തുടര്‍ന്ന് അതിഥികളും സംഘാടകരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും വാക്കേറ്റം സംഘര്‍ഷമാകുകയും ചെയ്തു. സംഘര്‍ഷം രൂക്ഷമായതോടെയാണ് അതിഥികളിലൊരാളായ വിശാലി(20)ന് പരുക്കേറ്റത്.

ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് വിശാല്‍ മരിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മറ്റ് നാലു പേരെയും ഉത്തര്‍ പ്രദേശിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button