മലയാളികളെ സംബന്ധിച്ചിടത്തോളം ആഹാരസാധനകളിലെല്ലാം മഞ്ഞൾപ്പൊടി ചേർക്കുന്നത് പതിവ് രീതിയാണ്. അത് ശരീരത്തിന് ഗുണം ചെയ്യുന്നുമുണ്ട്. ആന്റിബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങളുള്ള മഞ്ഞള്‍ പലവിധ രോഗങ്ങള്‍ക്കും മരുന്നായി മഞ്ഞൾ ഉപയോഗിക്കാറുണ്ട്.
ധാരാളം പോളിഫിനോകളുകള്‍ അടങ്ങിയ ഒന്നാണ് മഞ്ഞള്‍. അതുകൊണ്ടുതന്നെ രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു നുള്ള് മഞ്ഞൾ പൊടി കഴിച്ചിട്ട് ഉറങ്ങിയാലുള്ള ആരോഗ്യഗുണങ്ങൾ ചെറുതല്ല. പോളിഫിനോകളുകള്‍ ശരീരത്തില്‍ നിന്നും ദോഷകരമായ ടോക്സിനുകള്‍ പുറന്തള്ളാന്‍ സഹായിക്കുന്ന ഒന്നാണ്. വെളിച്ചെണ്ണയില്‍ ലേശം മഞ്ഞള്‍പ്പൊടി കലര്‍ത്തി രാത്രി കിടക്കും മുന്‍പു കഴിക്കുന്നത് പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങളും നല്കുന്നു.
മഞ്ഞളിലെ കുര്കുമിന് ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു. വെളിച്ചെണ്ണയും ഇതേ രീതിയില്‍ ആരോഗ്യം നല്കുന്ന ഒന്നാണ്. പ്രമേഹത്തിനു പറ്റിയ നല്ലൊരു പരിഹാരമാണ് മഞ്ഞളും വെളിച്ചെണ്ണയും. രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിക്കാനും പ്രമേഹം തടയാനും ഇത് ഏറെ ഗുണം ചെയ്യും
ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമമാണ് ഈ കൂട്ടു കഴിയ്ക്കുന്നത്. രക്തധമനികളിലെ തടസം നീക്കാന്‍ ഏറെ സഹായകമാണ്. ധമനികളിലെ കൊഴുപ്പും തടസവുമെല്ലാം മാറ്റും. കൊളസ്ട്രോള്‍ നിയന്ത്രിയ്ക്കാനും വെളിച്ചെണ്ണയില്‍ മഞ്ഞള്‍ കലര്‍ത്തി രാത്രി കഴിക്കുന്നതു നല്ലതാണ്. ചീത്ത കൊളസ്ട്രോൾ അകറ്റാൻ മഞ്ഞൾ ദിവസവും കഴിക്കുന്നത് നല്ലതാണ്. വെളിച്ചെണ്ണയിലെ മോണോസാച്വറേറ്റഡ് കൊഴുപ്പ് കൊളസ്ട്രോള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കില്ല. ലിവറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണിത്.
Post Your Comments