അഹമ്മദാബാദ്: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുന്‍ ബിജെപി എംഎല്‍എ നളിന്‍ കൊട്ടാഡിയ അറസ്റ്റില്‍. ബിറ്റ്കോയിന് വാങ്ങി ഒമ്പത് കോടി വെളുപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. 9.95 കോടി രൂപയോളം വില വരുന്ന 119 ബിറ്റ് കോയിനുകളാണ് ഇയാള്‍ വെളുപ്പിക്കാന്‍ ശ്രമിച്ചത്.
എംഎല്‍എയോട് ഹാജരാകുവാന്‍ ആവശ്യപ്പെട്ട് നിരവധി തവണ നോട്ടീസ് അയച്ചെങ്കിലും ഇയാള്‍ പോലീസിന് പിടികൊടുക്കാതെ മുങ്ങി നടക്കുകയായിരുന്നു. നേരത്തെ കേസില്‍ അഹമ്മദാബാദ് സെഷന്‍സ് കോടതി പ്രതി കുറ്റക്കാരനെന്ന് കണ്ടത്തിയിരുന്നു. മഹാരാഷ്ട്രയിലെ ധൂലിയയില്‍ നിന്നാണ് എംഎല്‍എ അറസ്റ്റിലായത്.
Post Your Comments