പാരീസ് : പരീസില്‍ വീണ്ടും കത്തി ആക്രമണം. സംഭവത്തിൽ ഏഴു പേര്‍ക്ക് പരിക്കേറ്റു, ഇതിൽ നാലു പേരുടെ നില ഗുരുതരമായി തുടരുകയാണ്. ആക്രമണവുമായി ബന്ധപ്പെട്ട് ഒരു അഫ്ഗാൻ പൗരനെ പോലീസ് പിടികൂടിയിട്ടുണ്ട്. ഭീകരാക്രമണം അല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ALSO READ: ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു
പാരീസിന്റെ വടക്കുകിഴക്കു ഭാഗത്ത് രാത്രി 11 നാണ് സംഭവം. തെരുവില്‍ നില്‍ക്കുന്നവരെ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. അക്രമിയുടെ പക്കൽ കത്തിയും ഇരുമ്പ് ചങ്ങലയും ഉണ്ടായിരുന്നു. സിനിമ തിയറ്ററിന്റെ മുന്നിൽ നിന്നവരെയാണ് പ്രതി ആദ്യം ആക്രമിച്ചത്.
Post Your Comments