Latest NewsKerala

കാനഡയില്‍ മലയാളി വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

ഫ്‌ളോട്ടിങ് ഡെക്കില്‍ പിടിച്ചു നില്‍ക്കുമ്പോള്‍ അറിയാതെ കൈ വഴുതി തടാകത്തിലേയ്ക്ക് വീഴുകയായിരുന്നു

ടൊറന്റോ: മലയാളി വിദ്യാര്‍ത്ഥി കാനഡയില്‍ മുങ്ങി മരിച്ചു. കാനഡയിലെ    യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോയിലെ രണ്ടാം വര്‍ഷ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ തിരുവനന്തപുരം സ്വദേശി ആനന്ദ് ബൈജു (18) ആണു മരിച്ചത്. പഠനത്തിന്റെ ഭാഗമായുള്ള സര്‍വേക്യാമ്പിനിടയില്‍ അബദ്ധത്തില്‍ തടാകത്തിലേയ്ക്കു വീണാണ് മരണം സംഭവിച്ചത്. നീറമണ്‍കര ശങ്കര്‍ നഗറില്‍ രാഗംവീട്ടില്‍ ബൈജു നാരായണന്റെയും ശ്രീജ ബൈജുവിന്റെയും മകനാണ് ആനന്ദ്.

ചെവ്വാഴ്ച വൈകീട്ടാണ് അപകടം നടന്നത്. സര്‍വേയോടനുബന്ധിച്ച് സഹപാഠികളായ അമ്പതിലേറെ വിദ്യാര്‍ത്ഥികളോടൊപ്പം ഹാലിബര്‍ട്ടനിലെ മിന്‍ഡനില്‍ ഗള്‍ തടാകത്തിനരികെയുള്ള ക്യാമ്പില്‍ എത്തിയതായിരുന്നു ആനന്ദ്. തുടര്‍ന്ന് ഫ്‌ളോട്ടിങ്
ഡെക്കില്‍ പിടിച്ചു നില്‍ക്കുമ്പോള്‍ അറിയാതെ കൈ വഴുതി തടാകത്തിലേയ്ക്ക് വീഴുകയായിരുന്നു. ഇവിടെ കഴുത്തറ്റം വെള്ളമുണ്ടായതാണ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞത്. ആനന്ദിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ALSO READ:പാ​ലം ത​ക​ർ​ന്ന് അപകടം : മരണം മൂ​ന്നാ​യി

ആനന്ദിനു നീന്തല്‍ അറിയിമുമായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതേസമയം ഈ മേഖലയില്‍ ലൈഫ്ഗാര്‍ഡിന്റെ സഹായം സര്‍വകലാശാല ഏര്‍പ്പെടുത്തിയിരുന്നില്ലെന്നും,ആരും തടാകത്തില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്നും അവര്‍ ആരോപിച്ചു. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് നീന്തലിനായുള്ള ജീവന്‍രക്ഷാ ഉപകരണങ്ങളും അധികൃതര്‍ ഇവിടെ ഒരുക്കിയിരുന്നില്ല.

അപകടത്തെക്കുറിച്ചു പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.. ഭൂസര്‍വേ, ഭൂപ്രകൃതി തുടങ്ങിയവ സംബന്ധിച്ച പഠനങ്ങള്‍ക്കായാണു വിദ്യാര്‍ത്ഥികള്‍ പോയതെന്നു സര്‍വകലാശാല അറിയിപ്പില്‍ പറയുന്നു. എട്ടുവര്‍ഷമായി ആനന്ദ് കുടുംബത്തോടൊപ്പം ടൊറന്റോയ്ക്കു സമീപം മാള്‍ട്ടനിലാണു താമസം. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അശ്വതിയാണ് ആനന്ദിന്റെ സഹോദരി. സംസ്‌കാരം പിന്നീട് ടൊറന്റോയില്‍ നടക്കും.

ALSO READ: കാനഡയില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button