കാഠ്മണ്ഡു : കാണാതായ ഹെലികോപ്റ്റർ വനത്തിനുള്ളിൽ തകർന്നു വീണ് ആറ് മരണം. ഗോർഹ ജില്ലയിലെ സമഗുവനിൽനിന്നും കാഠ്മ ണ്ഡുവിലേക്ക് പുറപ്പെട്ട ആൾട്ടിറ്റ്യൂഡ് എയർലൈൻസിന്റെ ഹെലികോപ്റ്റർ അപകടത്തിൽപെട്ടു പൈലറ്റ് ഉൾപ്പെടെ ആറു പേരാണ് മരിച്ചത്. ഒരു യാത്രക്കാരി അദ്ഭുതകരമായി രക്ഷപെട്ടു.
Also read : ഏഴുപേരുമായി പറന്ന ഹെലികോപ്റ്റര്‍ കാണാതായി
പൈലറ്റ് നിഷ്ചൽ കെ.സി, അഞ്ച് നേപ്പാൾ സ്വദേശികൾ, ട്രക്കിംഗിനു എത്തിയ ജപ്പാൻ വിനോദസഞ്ചാരി ഹിരോമി കൊമാസുവു (68) ഉൾപ്പെടെ ഏഴ് പേരുമായി പറന്ന ഹെലികോപ്റ്റർ ശനിയാഴ്ച രാവിലെ കാണാതായിരുന്നു. നുവകോട്ട് ജില്ലയിലെ നിബഡവനത്തിനുള്ളിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. ആറു പേരുടെ മൃതദേഹം കണ്ടെത്തി. തകർന്നു വീണ ഹെലികോപ്റ്റർ പൊട്ടിത്തെറിച്ച് കത്താതിരുന്നതിനാൽ യാത്രക്കാരി രക്ഷപെട്ടു. ഇവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Post Your Comments