ആലപ്പുഴ: അത്യാസന്ന നിലയിലായിരുന്ന രോഗിയെ ആംബുലന്‍സിലേക്ക് കയറ്റിയതിന് ശേഷം ഓക്സിജന്‍ സിലിണ്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിടെ തീപിടുത്തം ഉണ്ടായപ്പോള്‍ സാരമായ പരുക്കുകളേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് സെയ്ഫുദ്ദീനെ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു. സെയ്ഫുദ്ദീന്‍ സാധ്യമായ എല്ലാ ചികിത്സയും നല്‍കണമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് മന്ത്രി നിര്‍ദേശം നല്കി. തീപിടുത്തമുണ്ടായ സമയത്ത് പതറാതെ ആംബുലന്‍സില്‍ നിന്നും രോഗിയെ രക്ഷിക്കാന്‍ ശ്രമിച്ച സെയ്ഫുദ്ദീന്റെ പ്രവര്‍ത്തനം വളരെ വലുതാണെന്ന് മന്ത്രി പറഞ്ഞു.
സെയ്ഫുദ്ദീന്റെ കുടുംബാഗങ്ങളേയും മന്ത്രി കണ്ട് സമാശ്വസിപ്പിച്ചു.
Post Your Comments