
കുവൈറ്റ്: ആദ്യ വിവാഹ വാര്‍ഷികത്തിന്റെ തലേന്ന് പ്രവാസി മലയാളി കുവൈത്തില്‍ വാഹനാപകടത്തില്‍
മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി നവീന്‍ ടി എന്‍(29) ആണ് മരിച്ചത്. കുവൈത്ത് ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ എട്ടിനായിരുന്നു നവീന്റെ വിവാഹം. ഭാര്യ നാട്ടിലാണ്. ആദ്യ വിവാഹ വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് നവീനെ മരണം കവർന്നെടുത്തത്.
ALSO READ: കണ്ണൂരില്‍ നടന്ന വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം
കഴിഞ്ഞ ദിവസം രാവിലെ അഞ്ചു മണിക്ക് ഡ്യൂട്ടിക്ക് പോകുന്ന വഴി ഫഹാഹീലില്‍ വച്ച് നവീനും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞാണ് അപകടം. നവീന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റ് നാല് പേരും കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു.
Post Your Comments