പ്രളയത്തിനിടെ സ്ത്രീകള്‍ അടക്കമുളളവരെ ബോട്ടില്‍ കയറ്റാന്‍ സ്വന്തം മുതുക് ചവിട്ടുപടിയായി മാറ്റിയ ജൈസലിന് മഹീന്ദ്രയുടെ സ്നേഹോപകാരം. പതിനൊന്നര ലക്ഷം വിലയുള്ള മഹീന്ദ്രയുടെ ഏറ്റവും പുതിയ മോഡലായ മറാസോ ആണ് ജൈസലിന് ലഭിച്ചത്. ഇറാം ഗ്രൂപ്പാണ് ഇത്തരത്തിൽ അപ്രതീക്ഷിത സമ്മാനം നൽകി ജൈസലിനെ അമ്പരപ്പിച്ചത്. കാര്‍ ലോഞ്ചിംഗ് ദിവസം തന്നെയാണ് ഇറാം ഗ്രൂപ്പ് സമ്മാനം നല്‍കിയത്. കോഴിക്കോട്ടെ പാവങ്ങാട്ടെ ഷോറൂമില്‍ നടന്ന പരിപാടിയില്‍ തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന് കാറിന്റെ താക്കോല്‍ കൈമാറി. മറ്റുളളവര്‍ക്ക് വലിയ പ്രചോദനമാകാനാണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തതെന്ന് ഇറാം ഗ്രൂപ്പ് ചെയര്മാന് സിദ്ദിഖ് അഹമ്മദ് വ്യക്തമാക്കി.
Read also: ജൈസലിന് ഒരുലക്ഷം രൂപ സമ്മാനവുമായി സംവിധായകന് വിനയന്
Post Your Comments