KeralaLatest News

തന്റെ ഭാര്യയെ വശത്താക്കി കൂടെ താമസിപ്പിച്ചതിന്റെ പ്രതികാരം; യുവാവിനെ കൊലപ്പെടുത്തി വേസ്റ്റ് കുഴിയിൽ തള്ളിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

മുഖ്യപ്രതി മനോജിനായുള്ള തിരച്ചിൽ തുടരുകയാണ്

പേരൂര്‍: കൊല്ലത്ത് യുവാവിനെ കാറില്‍ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തി തമിഴ്‌നാട്ടിലെ ക്വാറി വേസ്റ്റ് കുഴിയില്‍ തള്ളിയ സംഭവവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലം പേരൂര്‍ കൊറ്റങ്കര അയ്യത്തുമുക്കിന് സമീപം പ്രോമിസ്ഡ് ലാന്റില്‍ ജോണ്‍സണിന്റെയും ട്രീസയുടെയും മകന്‍ രഞ്ജിത്ത് ജോണ്‍സനാണ് (40) കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് മയ്യനാട് സ്വദേശി ബൈജു, ചമ്പക്കുളം സ്വദേശി വിനീഷ് എന്നിവർ പിടിയിലായി. മുഖ്യപ്രതി മനോജിനായുള്ള തിരച്ചിൽ തുടരുകയാണ്.

Read also: നാഗര്‍കോവിലില്‍ മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി : കൊലയ്ക്ക് പിന്നില്‍ കുപ്രസിദ്ധ ഗുണ്ട

രഞ്ജിത്തിനെ കൊലപ്പെടുത്തിയതായി ചില അജ്ഞാത സന്ദേശങ്ങള്‍ പോലീസിന് ലഭിച്ചതോടെയാണ് സംഭവത്തിൽ വഴിത്തിരിവുണ്ടായത്. സുഹൃത്തുക്കളായ ചിലര്‍ നാട്ടില്‍ നിന്ന് മുങ്ങിയതായി കണ്ടെത്തി. തുടര്‍ന്ന് മയ്യനാട് സ്വദേശി ഉണ്ണിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഇതോടെ വിവരങ്ങൾ പുറത്താകുകയായിരുന്നു. രഞ്ജിത്തിന് ക്രിമിനല്‍ പശ്ചാത്തലമുള്ള ചിലരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. സംഭവദിവസം കാറില്‍ ഇരുന്ന് മദ്യപിക്കാനെന്ന വ്യാജേന ഇവരാണ് രഞ്ജിത്തിനെ വിളിച്ചുകൊണ്ടുപോയത്. രഞ്ജിത്തിന്റെ മൊബൈല്‍ഫോണിലേക്ക് വന്ന കോളുകള്‍ പരിശോധിച്ചതില്‍നിന്നാണ് ബൈജുവിന്റെയും വിനീഷിന്റെയും നമ്പറിലേക്ക് അന്വേഷണം എത്തിയത്. രഞ്ജിത്തിനെ ചാത്തന്നൂര്‍ പോളച്ചിറ ഏലായിലെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കൊലപ്പെടുത്തിയശേഷമാണ് തമിഴ്‌നാട്ടിൽ മൃതദേഹം ഉപേക്ഷിച്ചത്. തന്റെ ഭാര്യയെ വശത്താക്കി കൂടെ താമസിപ്പിച്ചുവരുന്ന രഞ്ജിത്തിനോട് പകരം വീട്ടാനായി അവസരം കാത്തുകഴിയുകയായിരുന്നു താനെന്ന് മുഖ്യപ്രതിയായ മനോജ് സമ്മതിച്ചിട്ടുണ്ട്. ഇതിനായി പലമാര്‍ഗങ്ങളും അയാള്‍ സ്വീകരിച്ചു വരികയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ചവിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button