ബാങ്കോക്: 14 വിദേശസഞ്ചാരികളായ യുവതികളെ യോഗ പരിശീലകൻ പീഡിപ്പിച്ചതായി പരാതി. യോഗ ചെയ്യാനെത്തിയ യുവതികളെ പരിശീലകൻ പീഡിപ്പിക്കുകയായിരുന്നു. സെന്ററിലെ യോഗ ഗുരുവായ സ്വാമി വിവേകാനന്ത സരസ്വതിക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇയാളുടെ യഥാർത്ഥ പേര് നാർസിസ് ടാര്കൗ എന്നാണ്. വിവിധ രാജ്യങ്ങളിൽ യോഗ കേന്ദ്രങ്ങളുള്ള അഗമ എന്ന സെന്ററിനെതിരെ ആരോപണം ഉയർന്നിരിക്കുന്നത്.
ALSO READ:പീഡിപ്പിച്ചെന്ന് പോലീസില്‍ പരാതി നൽകിയ പരാതിക്കാരി അറസ്റ്റിൽ
വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ് പീഡനത്തിനിരയായത്. യോഗയുടെ ഭാഗമായാണ് എന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് ലൈംഗിക ചൂഷണം നടന്നത്. ഇതിനു മുൻപും സെന്ററിനെതിരെ പരാതികൾ ഉയർന്നിരുന്നു. മുൻപ് 31 സ്ത്രീകൾ സെന്ററിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. സംഭവത്തെ തുടർന്ന് യോഗ ഗുരു ഒളിവിൽ പോവുകയും ചെയ്തിരുന്നു. സെന്ററിന് മറവിൽ വലിയ സെക്സ് റാക്കറ്റാണ് പ്രവർത്തിക്കുന്നതെന്നാണ് ചൂഷണത്തിനിരയായ വിദേശികൾ പറയുന്നത്
Post Your Comments