UAE

130 കിലോമീറ്റര്‍ വേഗത്തില്‍ പായവേ ബ്രേക്ക് പോയി; ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അബുദാബി: മണിക്കൂറില്‍ 130 കിലോമീറ്റര്‍ പായവേ കാറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു. പൊലീസിന്റെ സമയോചിതമായ ഇടപടലിനാല്‍ വന്‍ദുരന്തം ഒഴിവായി. അബുദാബി- അല്‍ ഐന്‍ റോഡില്‍ ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണിത്. മരണം മുന്നില്‍ കണ്ട കാര്‍ ഡ്രൈവറെ സാഹസികമായി രക്ഷിച്ചത് അബുദാബി പൊലീസ്. ഡ്രൈവര്‍ ആക്‌സിലേറ്റര്‍ അമര്‍ത്താതെ തന്നെ വാഹനം നിശ്ചിത വേഗത്തില്‍ സഞ്ചരിക്കാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയായ ക്രൂസ് കണ്‍ട്രോളില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം.

ഈ സംവിധാനത്തില്‍ എത്രവേഗത്തിലാണ് വാഹനം ഓടേണ്ടത് എന്ന് ഡ്രൈവര്‍ക്ക് തീരുമാനിക്കാം. ക്രൂസ് കണ്‍ട്രോള്‍ പ്രവര്‍ത്തിച്ചാല്‍ പിന്നെ ആക്‌സിലറേറ്ററില്‍ അമര്‍ത്തേണ്ട കാര്യമില്ല. ബ്രേക്ക് അമര്‍ത്തിയാല്‍ ക്രൂസ് കണ്‍ട്രോള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്യും. എന്നാല്‍ ഇവിടെ ക്രൂസ് കണ്‍ട്രോള്‍ തകരാറിലായിരുന്നു. ഡ്രൈവ് ചെയ്യുന്നതിനിടയില്‍ വേഗം കുറയ്ക്കാന്‍ നോക്കിയപ്പോഴാണ് ഫോര്‍ വീല്‍ ഡ്രൈവ് എസ്‍യുവിയുടെ ബ്രേക്ക് തകരാറിലായെന്ന് തിരിച്ചറിഞ്ഞത്.

തുടര്‍ന്ന് പരിഭ്രാന്തനായ ഡ്രൈവര്‍ പൊലീസിനെ സഹായത്തിനായി വിളിക്കുകയായിരുന്നു. തുടര്‍ന്ന്, 15 വാഹനങ്ങള്‍ അണിനിരത്തി ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ ആര്‍ക്കും പരിക്കില്ലാതെ കാറിനെ അബുദാബി പൊലീസ് നിയന്ത്രണത്തിലാക്കുകയായിരുന്നു. സാഹസികമായിട്ടാണ് പൊലീസ് ഇടപെട്ടത്. 15 പൊലീസ് പെട്രോള്‍ കാറുകള്‍ സ്ഥലത്തേക്ക് കുതിച്ചെത്തി മുന്നിലുള്ള റോഡില്‍ നിന്ന് മറ്റ് വാഹനങ്ങളെ നിയന്ത്രിച്ചു.

ശേഷം ഒരു പൊലീസ് പട്രോള്‍ കാര്‍ ബ്രേക്ക് പോയ കാറിന്റെ നേരെ മുന്നിലെത്തി. വേഗത സാവധാനം കുറച്ചു. ഇരു വാഹനങ്ങളും തമ്മില്‍ കൂട്ടിമുട്ടിയതിന് ശേഷം പൊലീസ് വാഹനം സാവധാനത്തില്‍ വേഗത കുറച്ച് സുരക്ഷിതമായി നിര്‍ത്തുകയായിരുന്നു. മുമ്പ് ചൈനയിലും സമാനമായ അപകടം നടന്നിരുന്നു. അന്ന് 120 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ച കാറും പൊലീസ് തന്നെയാണ് നിര്‍ത്തിയത്.

Read Also: ‘സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി ഓഫീസില്‍ പോകാന്‍ പോലും ഭയമായി, നിരന്തര പീഡനങ്ങൾക്കൊടുവിൽ പരാതി നല്കാൻ തീരുമാനിച്ചു’ : യുവതിയുടെ പരാതിയുടെ വിശദാംശങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button