റിയാദ്: യെമനിൽനിന്നുള്ള ഹൂതി വിമതസേനയുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം സൗദി വീണ്ടും തകർത്തു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ജസാൻ ലക്ഷ്യമാക്കിയാണ് മിസൈൽ വന്നത്. യെമനിലെ സാദ ഗവർണറേറ്റിൽ നിന്നാണ് മിസൈൽ തൊടുത്തുവിട്ടതെന്ന് സംയുക്തസേനയുടെ വക്താവ് കേണൽ തുർക്കി അൽ മാലികി പറഞ്ഞു. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇറാന് സേന ഉപയോഗിക്കുന്ന തരം ഡ്രോണുകളാണ് ഹൂതികള്‍ ഉപയോഗിച്ചിരിക്കുന്നതെന്നാണ് സൂചന.
Read also: ഹൂതികള്‍ക്ക് വന്‍ തിരിച്ചടി നല്‍കാനൊരുങ്ങി സൗദി
Post Your Comments