Latest NewsIndia

ട്രക്ക് കടന്നു പോകുന്നതിനിടെ പാലം തകര്‍ന്ന് വീണു

കനാലിന് കുറുകെ ട്രക്ക് സഞ്ചരിക്കുമ്പോള്‍ പാലം നെടുകെ പിളരുകയായിരുന്നു

സിലിഗുരി: പശ്ചിമബംഗാളില്‍ വീണ്ടും പാലം തകര്‍ന്നു. ഒരാള്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ ഡാര്‍ജിലിങ്ങ് ജില്ലയിലെ സിലിഗുരിയിലാണ് സംഭവം നടന്നത്. അപകടത്തില്‍ ട്രക്ക് ഡ്രൈവര്‍ക്കാണ് പരിക്കേറ്റത്. കനാലിന് കുറുകെ ട്രക്ക് സഞ്ചരിക്കുമ്പോള്‍ പാലം നെടുകെ പിളരുകയായിരുന്നു. ബംഗാളിലെ മനാഗഞ്ച് മേഖലയെ സിലിഗുരിയുയമായി ബന്ധിപ്പിക്കുന്ന പ്രധാന പാലമാണ് തകര്‍ന്നത്.

Read Also: വിമർശനങ്ങൾക്കൊടുവിൽ സൗദി കിരീടാവകാശിയുടെ സാമ്പത്തിക പരിഷ്‌കരണങ്ങൾ ഫലം കാണുന്നു

ഉടനെ തന്നെ ട്രക്ക് ഡ്രൈവറെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ചയ്ക്കിടയില്‍ രണ്ടാം തവണയാണ് പശ്ചിമബംഗാളില്‍ പാലം തകര്‍ന്ന് വീഴുന്നത്. സെപ്റ്റംബര്‍ നാലിനാണ് ആര്‍ട്ടേറിയല്‍ റോഡിലെ മെജര്‍ഹട്ട് പാലം തകര്‍ന്നു വീണത്. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു.

റെയില്‍വേ ട്രാക്കിന് മുകളിലേക്കാണ് പാലം തകര്‍ന്ന് വീണത്. പാലത്തിന് 50 വര്‍ഷം പഴക്കമുണ്ടായിരുന്നു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി മമത ബാനര്‍ജി അഞ്ച് ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിരുന്നു. പാലത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ഉടന്‍ നടപടി സ്വീകരിക്കുമെന്നും മമത അറിയിച്ചു.

Read Also: പ്രമുഖ ജ്വല്ലറികളിലേക്ക് നികുതി വെട്ടിച്ച് കടത്തിയ 6 കിലോ സ്വര്‍ണ്ണം പിടികൂടി

shortlink

Related Articles

Post Your Comments

Related Articles


Back to top button