വിജയനഗരം: പ്രസവ വേദനയുളള യുവതിയെ ബന്ധുക്കള്‍ ചുമലിലേറ്റി നടന്നത് നാലുകിലോമീറ്ററോളം. സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നു. ആന്ധ്രാപ്രദേശിലെ വിജയനഗരത്തിലാണ് സംഭവം. ഏഴ് കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്കായിരുന്നു യുവതിയെ കൊണ്ടുപോയത്. എന്നാല്‍ പാതിവഴിയില്‍ എത്തിയപ്പോഴേക്കും യുവതി പ്രസവിച്ചു.
#WATCH: A pregnant woman being carried by her relatives through a forest for 4 km in Vijayanagaram district due to lack of road connectivity. Hospital was 7 km away from the village but she delivered midway & returned. Both the baby & the mother are safe. (4.9.18) #AndhraPradesh pic.twitter.com/fvGZlYwDCl
— ANI (@ANI) September 7, 2018
Read Also: അടിമുടിമാറാന്‍ ഇന്ത്യന്‍ റെയില്‍വേ; വൈഫൈ അടക്കമുളള സേവനങ്ങള്‍ പരിഗണനയില്‍
ഗ്രാമത്തില്‍ റോഡ് സൗകര്യങ്ങളില്ലാത്തതിനെ തുടര്‍ന്നാണ് വനമേഖലയിലൂടെയാണ് പ്രസവവേദനയുള്ള യുവതിയെ ചുമലിലേറ്റി ബന്ധുക്കള്‍ നടന്നത്. നാല് കിലോമീറ്റര്‍ എത്തിയപ്പോഴേക്കും യുവതി പ്രസവിച്ചു. അമ്മയും കുഞ്ഞും സുരക്ഷിതരാണ്. വിജയനഗരത്തില്‍ ആദ്യമായല്ല, ഇത്തരം സംഭവം നടക്കുന്നത്. പ്രസവവേദനയുമായി മറ്റൊരു യുവതിയെ ബന്ധുക്കള്‍ 12 കിലോമീറ്ററോളമാണ് ചുമന്നത്.
ഒഡീഷയിലെ ദനാ മാഞ്ചിയെ ഇതുവരെ ആളുകള്‍ മറന്നിട്ടുണ്ടാകില്ല. ഭാര്യയുടെ മൃതദേഹം 10 കിലോമീറ്ററുകളോളം ചുമന്ന ദനാ മാഞ്ചിയുടെ ദൃശ്യങ്ങള്‍ വൈറലായിരുന്നു.
Post Your Comments