KeralaLatest News

കേരളത്തിലെ മഹാപ്രളയത്തെ കുറിച്ച് മന്ത്രി മണിയാശാന്റെ പുതിയ കണ്ടുപിടുത്തം

വൈറലായ പുതിയ കണ്ടുപിടുത്തം ഇങ്ങനെ

തിരുവനന്തപുരം: കേരളത്തിലെ മഹാപ്രളയത്തെ കുറിച്ച് മന്ത്രി മണിയാശാന്റെ കണ്ടുപിടുത്തമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പ്രളയം നൂറ്റാണ്ടിലൊരിക്കല്‍ ഉണ്ടാകുന്നതാണെന്നാണ് മന്ത്രി എം.എം മണിയുടെ കണ്ടുപിടുത്തം. ഇതില്‍ കുറേപ്പേര്‍ മരിക്കും. കുറേപ്പേര്‍ ജീവിക്കും. എന്നാലും ജീവിതയാത്ര തുടരുമെന്നും തത്ത്വചിന്താപരമായി മണിയാശാന്‍ പ്രളയത്തെ വ്യാഖ്യാനിച്ചു. ഡാം മാനേജ്‌മെന്റില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്ന് വിശദീകരിക്കാന്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് വൈദ്യുത മന്ത്രിയുടെ കിടിലന്‍ മറുപടി.

read also : എം.എം. മണിക്ക് വീണ്ടും നാക്ക് പിഴച്ചു : യുവജനോത്സവം ഉദ്ഘാടനം ചെയ്ത മന്ത്രി സംസാരിച്ചത് കായിക മേളയെ കുറിച്ച് : പിന്നെ നടന്നത് ‘ചിരിപൂരം’

സംസ്ഥാനത്തെ പ്രളയം പ്രകൃതിയുടെ സൃഷ്ടിയാണ്.നൂറ്റാണ്ടു കൂടുമ്പോള്‍ വരാവുന്നതാണ്. ഇനിയും ഉടനെ ഉണ്ടായേക്കില്ല. പതിറ്റാണ്ടുകള്‍ കഴിഞ്ഞാവും രൂക്ഷമായി വരുക. ഇത് ചരിത്രത്തിന്റെ ഗതിയാണെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button