KeralaNews

എം.എം. മണിക്ക് വീണ്ടും നാക്ക് പിഴച്ചു : യുവജനോത്സവം ഉദ്ഘാടനം ചെയ്ത മന്ത്രി സംസാരിച്ചത് കായിക മേളയെ കുറിച്ച് : പിന്നെ നടന്നത് ‘ചിരിപൂരം’

തൊടുപുഴ : മുന്‍ കായിക മന്ത്രി ഇ.പി.ജയരാജന്റ ചുവടുപിടിച്ച് വൈദ്യുതി മന്ത്രി എം.എം.മണിയും. സംസ്ഥാന രാഷ്ട്രീയത്തില്‍ ചിരിയ്ക്ക് വക നല്‍കി കൊണ്ടാണ് എം.എം മണിയുടെ നാക്ക് പിഴച്ചത്. സംഭവം ഇത്രയേ ഉള്ളു.. ഇടുക്കി റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി എം.എം.മണിക്ക് കായികമേളയും കലോത്സവവും തമ്മില്‍ മാറിപ്പോയി.
കായികമാമാങ്കത്തിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടാണു മന്ത്രി മണി കലോല്‍സവത്തിലെ ഉദ്ഘാടന പ്രസംഗം തുടങ്ങിയത്. ”പി.ടി.ഉഷ, ഷൈനി ഏബ്രഹാം, പ്രീജ ശ്രീധരന്‍ തുടങ്ങിയ അപൂര്‍വം ചിലരുണ്ടായതൊഴിച്ചാല്‍ കായിക രംഗത്ത് ഇന്ത്യ വട്ടപ്പൂജ്യമാണ്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ പോലും കായികരംഗത്ത് സ്വര്‍ണം വാരിക്കൂട്ടുമ്പോള്‍ ഇന്ത്യയ്ക്ക് വല്ല ഓടോ, വെങ്കലമോ കിട്ടിയാല്‍ കിട്ടിയെന്നു പറയാം. അമേരിക്ക, ചൈന, റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കായികരംഗത്ത് ലോകത്ത് അഭിമാനമായി ഉയര്‍ന്നു നില്‍ക്കുമ്പോള്‍ ഇന്ത്യയുടെ സംഭാവന ഏറെ പിന്നിലാണ്. മണിയുടെ പ്രസംഗം ഇങ്ങനെ നീണ്ടപ്പോള്‍ സദസ്സിലും വേദിയിലും ഉള്ളവര്‍ ആശയക്കുഴപ്പത്തിലായി.

വൈകാതെ കാര്യം മനസ്സിലാക്കിയ മണി കലോല്‍സവത്തെപ്പറ്റി സംസാരം തുടങ്ങി. ഇതും അധികം നീണ്ടു നിന്നില്ല. വീണ്ടും കായികമേഖലയെക്കുറിച്ചുതന്നെയായി പ്രസംഗം. കായികോല്‍സവങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 10,45,000 രൂപ മാറ്റിവച്ചിട്ടുണ്ടെന്നു പറഞ്ഞ മന്ത്രി വീണ്ടും കലാരംഗത്തേക്കു വന്നു. ഇത്തരം കലാമാമാങ്കത്തിലൂടെയാണ് എല്ലാവരും അറിയുന്ന വലിയ താരങ്ങളായിരിക്കുന്നതെന്നും അതിനാല്‍ കലാമാമാങ്കത്തിലൂടെ വലിയ പ്രതിഭകള്‍ ഉയര്‍ന്നു വരട്ടയെന്നും ആശംസിച്ചാണ് മന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. അങ്ങനെ ട്രോളര്‍മാര്‍ക്ക് ട്രോളാന്‍ ഒരു ചിരിപൂരം സമ്മാനിച്ചാണ് മന്ത്രി മടങ്ങിയത്

shortlink

Post Your Comments


Back to top button