മന്ത്രിസഭ നഷ്ടമാകുമെന്നുള്ള ഭയം കൊണ്ട് സര്‍ക്കാര്‍ തന്റെ വിയോജനക്കുറിപ്പിലെ ഭാഗങ്ങള്‍ ഉയര്‍ത്തി വാദിക്കാതിരുന്നത് മൂലം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് 136 അടിയില്‍ കൂടുതല്‍ ആക്കപ്പെട്ടുവെന്ന് ജസ്റ്റിസ് കെ.ടി.തോമസ്. മുല്ലപ്പെരിയാര്‍ ആണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തണമെന്നായിരുന്നു സമിതിയുടെ റിപ്പോര്‍ട്ട്. എന്നാല്‍ കെ.ടി.തോമസ് അക്കാര്യത്തിന് എതിരായിരുന്നു. വിഷയത്തില്‍ അദ്ദേഹം വിയോജനക്കുറിപ്പ് നല്‍കിയിരുന്നു.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടി ആയി നിലനിര്‍ത്താനുള്ള അഞ്ചു കാരണങ്ങളായിരുന്നു കെ.ടി.തോമസ് മുന്നോട്ട് വെച്ചത്.
ഒന്ന്: 136 അടിയില്‍ നിര്‍ത്തുന്നതിനാല്‍ ജൈവവൈവിധ്യനില സ്ഥിരത കൈവരിച്ചിരിക്കുകയാണ്. ജലനിരപ്പ് കൂട്ടി അതിനു തടസ്സംവരുത്താന്‍ പാടില്ല.
രണ്ട്: അണക്കെട്ടിലെ വെള്ളം തമിഴ്നാടിനു കൊടുത്തത് ജലസേചനത്തിനാണ്. വൈദ്യുതിയുണ്ടാക്കാനല്ല. 136 അടിയില്‍ നില്‍ക്കുമ്പോള്‍ അവര്‍ക്ക് ജലസേചനത്തിനു മതിയാകുമെന്നു നമ്മള്‍ തെളിയിച്ചിട്ടുണ്ട്.
മൂന്ന്: 136 അടി കഴിഞ്ഞുള്ള വെള്ളം കേരളത്തിന് ആവശ്യമാണ്.
നാല്: വെള്ളത്തിന്റെ ഉടമസ്ഥരായ കേരളത്തിന്റെ നിയമനിര്‍മാണ സഭയാണ് പറഞ്ഞത്, 136 അടിയേ പാടുള്ളൂ എന്ന്. ഉടമയുടെ വാദത്തിനാണ് മുന്‍ഗണന നല്‍കേണ്ടത്.
അഞ്ച്: 136 അടിയില്‍ വെള്ളം നിര്‍ത്തിയിരിക്കുന്നതുകൊണ്ട് അണക്കെട്ടിനു താഴെയുള്ളവര്‍ ഭീതിയില്ലാതെ ജിവിക്കുന്നു.
പക്ഷേ, ഇക്കാര്യങ്ങള്‍ ഒന്നും തന്നെ കേരളം ഉന്നയിച്ചില്ല.
ഈ വിയോജനക്കുറിപ്പിലെ ഭാഗങ്ങള്‍ ഉയര്‍ത്തി വാദിച്ചിരുന്നെങ്കില്‍ 136 അടിയില്‍ത്തന്നെ ജലനിരപ്പ് നിലനിര്‍ത്തിയുള്ള വിധിയുണ്ടാകുമായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം രൂപവത്കരിച്ച ഉന്നതതല സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയായിരുന്നു കെ.ടി. തോമസ്. 2014ല്‍ നടന്ന കേസില്‍ വിയോജനക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ കേസ് ജയിച്ചാല്‍, തങ്ങളുടെ ക്രെഡിറ്റെല്ലാം പോകുമെന്ന് സര്‍ക്കാര്‍ ഭയന്നിരുന്നതായും അദ്ദേഹം പറഞ്ഞു.142 അടി വരെ വെള്ളം സംഭരിക്കാമെന്ന് സുപ്രീംകോടതി വിധി വന്നിരുന്നു.
ഇത് വന്നപ്പോള്‍ കെ.ടി.തോമസ് കേരളത്തിന്റെ അഭിഭാഷകരെ വിളിച്ച് റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്താല്‍ ജലനിരപ്പ് 136 അടിയാക്കി മാറ്റാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. മുല്ലപ്പെരിയാര്‍ വെള്ളമുപയോഗിച്ചുണ്ടാക്കുന്ന വൈദ്യുതിയുടെ പകുതി നല്‍കുമെന്ന് തമിഴ്‌നാട് ഉറപ്പ് നല്‍കിയിരുന്നു.ഇക്കാര്യം അന്നത്തെ മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ തന്റെ മന്ത്രിസഭ പോകുമെന്ന് മറുപടിയായിരുന്നു തനിക്ക് ലഭിച്ചതെന്ന് കെ.ടി.തോമസ് വ്യക്തമാക്കി. കൂടാതെ മുല്ലപ്പെരിയാര്‍ അണക്കെട്ട് ബലവത്താണെന്നതിന് തെളിവുകള്‍ മുഖ്യമന്ത്രി കൊടുത്തെന്ന് മാധ്യമങ്ങള്‍ പറയുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments