വൃത്തിയ്ക്കും സുക്ഷയ്ക്കും പ്രാധാനം നല്കി അടിമുടിമാറാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. വൈഫൈ ഹോട്ട് സ്പോട്ട് അടക്കമുള്ള സൗകര്യങ്ങളാകും പുതിയ വരവില്‍ ട്രെയിനുകളില്‍ ഒരുങ്ങുക. മുഖം മിനുക്കലിന്റെ ഭാഗമായി കോച്ചിന്റെ ഉള്ളിലും പുറത്തും നിറംമാറ്റുമെന്നും സൂചനയുണ്ട്.
നിലവില്‍ നൂറോളം റെയില്വേസ്റ്റേഷനുകളില് സൗജന്യ വൈഫൈ സേവനങ്ങള്‍ ലഭ്യമാണ്. ഇത് ഓടുന്ന ട്രെയിനുകള്‍ക്കുള്ളിലും ലഭ്യമാക്കാനാണ് ആലോചനയുള്ളത്. ട്രെയിനുകളെ സുവര്‍ണ നിലവാരത്തിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. എക്സ്പ്രസ് ട്രയിനുകളിലാകും ആദ്യം മാറ്റങ്ങള്‍ ഉണ്ടാവുക. ഉത്തര റെയിന്വേയുടെ കീഴിലുള്ള ട്രെയിനുകളിലാവും ഇത് ആദ്യം നടപ്പിലാക്കുക.
ALSO READ:സൂറത്ത് റെയില്വേസ്റ്റേഷന് വൃത്തിയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനം
യാത്രക്കാരുടെ സുരക്ഷയ്ക്കു മുന്‍തൂക്കം നല്കി ട്രെയിനുകളില്‍ സിസി ടിവി ഘടിപ്പിക്കും. ഉത്തര മേഖലയിലുള്ള ചില ട്രെയിനുകളില്‍ നിലവില്‍ ഈ സംവിധാനം ഉണ്ട്. ടോയ്ലെറ്റുകള് നവീകരിക്കുന്നതിനോടൊപ്പം ആധുനിക രീതിയിലുള്ള ഇരിപ്പിടങ്ങളും സജ്ജീകരിക്കും. കൂടാതെ കോച്ചിന്റെ പ്രവേശന കവാടങ്ങളില്‍ ഒരു വശത്ത് ഇന്ത്യന്‍ പതാകയും മറു വശത്ത് സ്വച്ച്താ അടയാളവും പതിക്കും.
ALSO READ: പൊതു വൈഫൈ ഉപയോഗിക്കുന്നതിന് മുന്‍പ് ഇതൊന്ന് വായിക്കൂ
ഉത്കൃഷ്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇത് നടപ്പിലാക്കുക.
ട്രെയിന്‍ 18 പദ്ധതിയില്‍, എന്ജിന് ഉള്‍പ്പെടുന്ന ട്രെയിന്‍ സെറ്റുകളാണ് വിഭാവനം ചെയ്യുന്നത്. നിലവില്‍ ഡല്‍ഹിക്കും ഝാന്സിക്കുമിടയിലോടുന്ന ഗതിമാന്‍ എക്സ്പ്രസിലിന്റേതു പോലെ 160 കിലോമീറ്റര്‍ വേഗതയുള്ള ട്രെയിന്‍ സെറ്റുകളാണിവ. ഉത്തര റയില്‍വേ ഡിവിഷനില്‍ ജനുവരിയോടെ ഈ സൗകര്യങ്ങള്‍ നടപ്പാക്കുമെന്നാണ് സൂചന. തുടര്‍ന്ന് മറ്റു 15 ഡിവിഷനുകളിലും ഇത് പ്രാവര്‍ത്തികമാക്കും.
Post Your Comments