KeralaLatest News

സ്വർണ്ണം കടത്താൻ ശ്രമം ; ഒരാൾ പിടിയിൽ

സ്വര്‍ണാഭരണങ്ങള്‍ എത്തിച്ചു നല്‍കുന്ന ഏജന്റ് മാത്രമാണ് ഇയാള്‍ എന്നാണ് വിവരം

കോഴിക്കോട്: സ്വർണ്ണം കടത്താൻ ശ്രമം ഒരാൾ പിടിയിൽ. മംഗള എക്‌സ്പ്രസില്‍ നികുതി വെട്ടിച്ച്‌ കടത്താന്‍ ശ്രമിച്ച ആറ് കിലോ സ്വര്‍ണവുമായി മുംബൈ സ്വദേശി രാജുവിനെയാണ് കോഴിക്കോട് റെയില്‍വെ ക്രൈം സ്‌ക്വാഡ് നടത്തിയ ട്രെയിന്‍ പരിശോധനയിൽ ആര്‍ പി എഫ് പിടികൂടിയത്. മുംബൈയില്‍ നിന്നും എറണാകുളം, തൃശൂര്‍ തുടങ്ങിയ ജില്ലകളിലെ പ്രമുഖ ജ്വല്ലറികളിലേക്കെത്തിക്കാന്‍ കൊണ്ട് വന്ന സ്വർണമാണിതെന്നു രാജു റെയില്‍വെ പോലീസിന് മൊഴി നല്‍കി.

Also readകരുതിയിരിക്കാന്‍ ജനങ്ങള്‍ക്ക് പൊലീസിന്റെ മുന്നറിയിപ്പ് : കേരളത്തിലെത്തിയിരിക്കുന്നത് ക്രൂരരായ മോഷ്ടാക്കള്‍

എ സി കോച്ച്‌ യാത്രക്കാരനായ രാജുവിന്റെ ബാഗില്‍ നിന്നാണ് ആഭരണങ്ങള്‍ കണ്ടെടുത്തത്. സ്വര്‍ണാഭരണങ്ങള്‍ എത്തിച്ചു നല്‍കുന്ന ഏജന്റ് മാത്രമാണ് ഇയാള്‍ എന്നാണ് വിവരം. നികുതി അടച്ച രേഖകളൊന്നും രാജുവിന്റെ കൈവശമുണ്ടായിരുന്നില്ല. തുടര്‍ നടപടികള്‍ക്ക് പ്രതിയേയും ആഭരണങ്ങളും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിന് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button