ലക്നോ: ഉത്തര്‍പ്രദേശില്‍ ഹിന്ദു മതത്തെക്കുറിച്ച് തെറ്റായ സന്ദേശങ്ങള്‍ പടര്ത്തുകായും മതപരിവർത്തനം നടത്തുകയും ചെയ്യുന്നുവെന്ന പരാതിയിൽ 271 ക്രിസ്ത്രീയാ വിശ്വാസികൾക്കെതിരെ കേസെടുത്തു. യുപിയിലെ ജൗന്‍പുരിൽ ഹിന്ദു ജാഗരണ മഞ്ച് പ്രവര്‍ത്തകര്‍ നല്കിയ ഹര്‍ജിയില്‍ കോടതി നിര്‍ദേശപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ബാല്ദേയില് ജൗന്പുര്, അസാംഗഡ്, വരാണസി, ഗാസിപുര്‍ എന്നിവിടങ്ങളില്‍നിന്നുള്ള ആളുകള്‍ പ്രാര്‍ഥനയ്ക്കായി എത്തുന്നതായി പരാതിയില്‍ പറയുന്നു. ജൗന്‍പുരിലെ മിഷനറിമാരായ ദുര്‍ഗാ പ്രസാദ് യാദവ്, കിറിത് റായ്, ജിതേന്ദ്ര റാം എന്നിവരുള്‍പ്പെടെ 271 പേര്‍ക്കെതിരെയാണ് കേസ്. നിരോധിത മരുന്നുകളും മയക്കുമരുന്നുകളും നല്‍കിയാണ് പ്രാര്‍ഥനയ്ക്ക് എത്തുന്നവരെ മതപരിവര്‍ത്തനത്തിനു പ്രേരിപ്പിക്കുന്നതെന്നും പരാതിയിൽ പറയുന്നു.
പ്രതികള്‍ പ്രാര്‍ഥനയ്ക്ക് എത്തുന്നവരുടെ മുന്നില്‍ ഹിന്ദുമതത്തെ കുറിച്ച് മോശമായി ചിത്രീകരിക്കുകയും മതപരിവര്‍ത്തനത്തിനു പ്രേരിപ്പിക്കുകയും ചെയ്യുന്നതായി പരാതിക്കാരനായ ബ്രിജേഷ് സിംഗ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
Post Your Comments