അല്‍മോര: ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് പേര് മരിച്ചു. 21 പേര്‍ക്ക് പരിക്കേറ്റു. ഉത്താരാഖണ്ഡിലെ മോഹാന്റിക്ക് അടുത്ത് 50 അടി താഴ്ച്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്. മുപ്പത് പേരോളം ബസ്സില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ഘാര്വാള് മോട്ടോര്‍ ഓണേര്‍സ് യൂണിയന്റെ ബസാണ് ഭട്ട്റോജ്ഖാന്- ഭിക്കിയാസന് പാതയില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read Also: നല്ല ആരോഗ്യത്തിന് ആഹാരസമയം ക്രമീകരിക്കാം പത്ത് മണിക്കൂറിനുള്ളില്‍
കഴിഞ്ഞ ജൂലൈയില്‍ ഉത്തരാഖണ്ഡ് ഋഷികേശ് ഹൈവേയില്‍ വെച്ച് ഏകദേശം 250 അടി താഴ്ചയിലേക്ക് ബസ് മറിഞ്ഞ് 10 പേര് മരിച്ചിരുന്നു. അപകടത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കുമേറ്റിരുന്നു. ഉത്തരാഖണ്ഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസാണ് കൊക്കയിലേക്ക് മറിഞ്ഞത്. സംഭവം നടക്കുമ്പോള്‍ ബസില്‍ ഏകദേശം 25 യാത്രക്കാര്‍ ഉണ്ടായിരുന്നു. ഋഷികേശ്- ഗംഗോത്രി ഭാഗത്തെ ഹൈവേയിലായിരുന്നു അപകടം ഉണ്ടായത്.
Post Your Comments