India

കസേരയിൽ ഇരുന്നതിന് ദ​ളി​ത് യു​വ​തി​ക്കു നേരെ ആക്രമണം

അഹമ്മദാബാദ്: കസേരയിൽ ഇരുന്നതിന് ദളിത് യുവതിയെ നാട്ടുകാർ ആക്രമിച്ചു.​ പല്ല​വി​ബെ​ന്‍ യാ​ദവ്‌ എന്ന യുവതിക്കാണ് മ​ര്‍​ദ്ദന​മേ​റ്റ​ത്. ആ​ധാ​ര്‍ കാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന ജോ​ലി​യാ​ണ് പ​ല്ല​വി​ബെ​ന്‍ ചെ​യ്തി​രു​ന്ന​ത്. ജോ​ലി​സ​മ​യ​ത്ത് പ​ല്ല​വി ക​സേ​ര​യി​ല്‍ ഇരുന്നത് കണ്ട പ്രദേശവാസിയാണ് ആദ്യം യുവതിയെ മർദ്ദിച്ചത്.

ഇ​യാ​ള്‍ യുവതി ഇരുന്ന ക​സേ​ര​യി​ല്‍തൊഴിച്ചതോടെ അവർ താഴെവീണു. ദ​ളി​തയായ നിനക്ക് കസേരയിൽ ഇരിക്കാൻ എങ്ങനെ ധൈര്യം ലഭിച്ചു എന്ന് ചോദിച്ചായിരുന്നു മ​ര്‍​ദ്ദ​നം. പിന്നീട് അക്രമിയും മ​റ്റ് 25 പേ​രും ചേ​ര്‍​ന്ന് യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യും ആക്രമണം നടത്തി. വ​ടി​ക​ളും മൂ​ച്ച​യു​ള്ള ആ​യു​ധ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു മ​ര്‍​ദ​നം. യുവതിയെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​നും ജ​ന​ക്കൂ​ട്ടം ശ്ര​മി​ച്ചു ആക്രമണത്തിൽ യുവതിയുടെ കുടുബംഗങ്ങൾക്കും പരിക്കേറ്റു . അക്രമിച്ചവർക്ക് എതിരെ കേസ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button