ലണ്ടൻ: യാത്രക്കാരുടെ വ്യക്തിവിവരങ്ങൾ ചോർന്ന സംഭവത്തിൽ ക്ഷമാപണം നടത്തി ബ്രിട്ടിഷ് എയര്‍വേയ്സ്. ആയിരക്കണക്കിന് യാത്രക്കാരുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങളാണ് രണ്ടാഴ്ചയ്ക്കിടെ ചോർന്നത്. ഓഗസ്റ്റ് 21 നും സെപ്തംബർ 5 നും ഇടയിൽ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ വിവരങ്ങളാണ് ചോർന്നത്. 380,000 പേർ സൈബർ ആക്രമണത്തിന് ഇരയായി. ഇവരുടെ പേര്, മേൽവിലാസം , ക്രെഡിറ്റ് കാർഡ് നമ്പർ തുടങ്ങിയ എല്ലാ വിവരങ്ങളും ചോർന്നു.
ALSO READ: വിമാനയാത്രക്കാരുടെ വ്യക്തിവിവരങ്ങൾ ചോർന്ന സംഭവം; അന്വേഷണം പുരോഗമിക്കുന്നു
സംഭവം ചർച്ചയാവുകയും യാത്രക്കാർ പരാതിയുമായി രംഗത്തെത്തുകയും ചെയ്തതോടെ വിമാനക്കമ്പനി തന്നെ പരസ്യമായി മാപ്പ് പറയുകയായിരുന്നു. പ്രശ്നങ്ങൾ പരിഹരിച്ചെന്നും വിമാനസർവീസ് പുനഃരാരംഭിച്ചെന്നും വെബ്സൈറ്റ് സാധാരണനിലയിൽ പ്രവർത്തനം ആരംഭിച്ചെന്നും വ്യാഴാഴ്ച വൈകിട്ട് എയർലൈൻ അധികൃതർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
Post Your Comments