Kerala

ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി വ്യാപാരി വ്യവസായ ഏകോപന സമിതി

രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്

കൊച്ചി: ഇന്ധനവില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച്‌ തിങ്കളാഴ്ച് കോണ്‍ഗ്രസ് ഭാരത ബന്ദ് ആഹ്വാനം ചെയ്തതിനു പിന്നാലെ കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും പ്രഖ്യാപിച്ച ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി വ്യാപാരി വ്യവസായ ഏകോപന സമിതി. പ്രളയ ദുരന്തത്തിൽ നിന്ന് കരകയറിയിട്ടില്ലാത്ത ജനങ്ങളേയും വ്യാപാരികളെയും ഇതു കൂടുതല്‍ ബുദ്ധിമുട്ടിലേക്ക് തള്ളിവിടുമെന്നും വാര്‍ത്താസമ്മേളനത്തില്‍ സമിതി വ്യക്തമാക്കി.

Also read : മരുന്നുകള്‍ നിരോധിച്ചു: നിരോധിച്ച മരുന്നുകളുടെ പട്ടിക

പ്രളയക്കെടുതിയെ തുടർന്ന് കേരളത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യതയുണ്ടെന്ന് വാര്‍ത്തകള്‍ നിലനില്‍ക്കവെയാണ് എല്‍ഡിഎഫ്- യുഡിഎഫ് നേതൃത്വം രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. അതേസമയം ഹര്‍ത്താല്‍ പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളെ ഹര്‍ത്താല്‍ ബുദ്ധിമുട്ടിക്കില്ലെന്നു നേതൃത്വം അവകാശപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button