പാലക്കാട് : പി.കെ. ശശി എംഎൽഎ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പരാതി ഉന്നയിച്ച പെൺകുട്ടിയുടെ കുടുംബം വലിയ മാനസിക സമ്മർദത്തിൽ. കുടുംബം മണ്ണാർക്കാട്ടെ വീട്ടിൽ നിന്ന് താമസം മാറി. അതേസമയം, മാദ്ധ്യമങ്ങൾക്ക് മുൻപിൽ പ്രതികരിക്കാൻ തൽക്കാലം തയ്യാറല്ലെന്ന് കുടുംബം വ്യക്തമാക്കി. എന്നാൽ കേന്ദ്ര വനിതാ കമ്മീഷൻ എത്തിയാൽ കമ്മിഷനോട് കാര്യങ്ങൾ പറയുമെന്നും അവർ പറഞ്ഞു.
പാർട്ടിയുടെ വിവിധ കോണുകളിൽ നിന്നും, പി.കെ.ശശി എം.എൽ.എയുടെ അനുയായികളിൽ നിന്നും കുടുംബത്തിന് ഭീക്ഷണികൾ ഉയരുന്നതായാണ് സൂചന. ഇവർ വലിയ രീതിയിലുള്ള ദു:ഖത്തിലും സമ്മർദത്തിലുമാണുള്ളത്. കൂടാതെ പലരും വിഷയത്തെ പല രീതിയിൽ വളച്ചൊടിച്ച് അവതരിപ്പിക്കുന്നുവെന്ന ആക്ഷേപവും കുടുംബത്തിനുണ്ട്.
എന്നാൽ തങ്ങൾക്ക് നീതി ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് കുടുംബം. അതു കൊണ്ട് തന്നെ വിഷയത്തിൽ നിലവിൽ മാധ്യമങ്ങൾക്ക് മുൻപിൽ യാതൊരു പ്രതികരണത്തിനും തയ്യാറല്ല എന്നും അവർ വ്യക്തമാക്കി.
Post Your Comments