Latest NewsKerala

സംഭാവന തരാത്തവർക്കെതിരെ സർക്കാർ പ്രതികാര നടപടിയൊന്നും സ്വീകരിക്കില്ല: പക്ഷേ ആരെങ്കിലും കരിഓയിൽ ഒഴിച്ചാൽ ഞങ്ങൾക്ക് ഉത്തരവാദിത്തവും ഉണ്ടാവില്ല- പരിഹാസവുമായി അഡ്വ. എ ജയശങ്കര്‍

തന്നേ തീരൂ, തന്നേ തീരൂ.
ഒരു മാസത്തെ ശമ്പളം തന്നേതീരൂ..

സംസ്ഥാനം പ്രളയക്കെടുതി നേരിടുകയാണ്, ഖജനാവിൽ കാശില്ല. കേന്ദ്രം കാര്യമായി ഒന്നും തന്നില്ല, യുഎഇ തരാമെന്നു പറഞ്ഞത് മുടക്കുകയും ചെയ്തു.

രവിപിളള, യൂസഫലി, ഷംസീർ വയലിൽ മുതലായ വ്യവസായികളും മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ള സിനിമാ താരങ്ങളും അവരാൽ കഴിയും വിധം സഹായിച്ചു. മനോരമയും മാതൃഭൂമിയും സ്വന്തം നിലയ്ക്ക് പിരിക്കുന്നുണ്ട്. പ്രാരാബ്ധക്കാരായ എംഎൽഎമാർ പോലും, ഭരണ പ്രതിപക്ഷ ഭേദമന്യേ ഒരു മാസത്തെ അലവൻസ് സംഭാവന ചെയ്യാമെന്ന് സമ്മതിച്ചു.

ബാക്കിയുള്ളത് ഇന്നാട്ടിലെ സർക്കാർ ഉദ്യോഗസ്ഥരാണ്. അവരും കൂടി ഓരോ കൈ സഹായിച്ചാൽ ഈ പ്രതിസന്ധി പുഷ്പം പോലെ പരിഹരിക്കാം. ചീഫ്‌സെക്രട്ടറി മുതൽ തൂപ്പുകാരൻ വരെ എല്ലാവരും ഒരു മാസത്തെ ശമ്പളം ഖജനാവിൽ തിരിച്ചടച്ചാൽ മതി. ഒന്നിച്ചടയ്ക്കാൻ പാങ്ങില്ലാത്തവർ പത്തു ഗഡുക്കളായി തന്നാലും മതി. കയ്യിൽ കാശില്ലെങ്കിൽ പ്രോവിഡൻ്റ് ഫണ്ടിൽ നിന്നോ ബ്ലേഡ്‌കമ്പനിയിൽ നിന്നോ വായ്പയെടുക്കട്ടെ. എന്തായാലും കാശ് തരാതെ പറ്റില്ല. അതും ഒരു മാസത്തെ ശമ്പളം തികച്ചും കിട്ടണം. ഒരിളവും പ്രതീക്ഷിക്കരുത്.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന തരാത്തവർക്കെതിരെ സർക്കാർ പ്രതികാര നടപടിയൊന്നും സ്വീകരിക്കില്ല. പക്ഷേ ആരെങ്കിലും കരിഓയിൽ ഒഴിച്ചാൽ ഞങ്ങൾക്ക് ഉത്തരവാദിത്തവും ഉണ്ടാവില്ല.

(അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ.എ ജയശങ്കര്‍ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തത്.)

https://www.facebook.com/AdvocateAJayashankar/photos/a.753112281485167/1676600519136334/?type=3

shortlink

Related Articles

Post Your Comments

Related Articles


Back to top button