Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
MenHealth & Fitness

പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്; ഒരിക്കലും ലാപ്പ്ടോപ്പ് മടിയില്‍ വച്ച് ഉപയോഗിക്കരുത് !

ഇവ മനുഷ്യശരീരത്തിനു വളരെ ദോഷമാണ്. ശരീരത്തിന് ദോഷമാണെന്ന് മാത്രമല്ല അത് നമ്മുടെ ആരോഗ്യത്തിനും വളരെ നല്ലതല്ല

ലാപ്‌ടോപ്പ് മടിയില്‍ വെച്ച് ഉപയോഗിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. എന്നാല്‍ അതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ എന്തെല്ലാമാണെന്ന് നമുക്ക് കൃത്യമായി അറിയില്ല എന്നതാണ് സത്യാവസ്ഥ. ലാപ്പ് ടോപ്പുകള്‍ വിവിധ ഫ്രീക്വന്‍സികളില്‍ വൈദ്യുത കാന്തിക തരംഗങ്ങള്‍ പ്രസരിപ്പിക്കുന്നു. ഇവ മനുഷ്യശരീരത്തിനു വളരെ ദോഷമാണ്. ശരീരത്തിന് ദോഷമാണെന്ന് മാത്രമല്ല അത് നമ്മുടെ ആരോഗ്യത്തിനും വളരെ നല്ലതല്ല.

ലാപ്‌ടോപ്പ് മടിയില്‍ വയ്ക്കുമ്പോള്‍ അത് വയറിനോട് ചേര്‍ന്നിരിക്കുകയും ശരീരത്തിലെ പല പ്രധാന അവയവങ്ങളും റേഡിയേഷനു വിധേയമാവുകയും ചെയ്യുന്നു. അതിനാല്‍ തന്നെ ആരും പരാമാധി ലാപ്‌ടോപ്പ് മടിയില്‍ വെച്ച് ഉപയോഗിക്കുന്നത് കുറയ്ക്കണം. ലാപ്‌ടോപ്പ് മടിയില്‍വെച്ച് ഉപയോഗിക്കുന്നതിന്റെ ദോഷഫലമാണ് ചുവടെ

Also Read : ചാര്‍ജ് ചെയ്തുകൊണ്ട് ലാപ്‌ടോപ്പ് ഉപയോഗിച്ച യുവാവിന് സംഭവിച്ചത്….

1. ലാപ്പ് ടോപ്പ് മടിയില്‍ വച്ച് ജോലി ചെയ്താല്‍ പ്രത്യുല്‍പ്പാദനത്തെ പ്രതികൂലമായി ബാധിക്കും. പുരുഷന്‍മാരില്‍ ഇത് ബീജത്തിന്റെ എണ്ണത്തില്‍ കുറവുണ്ടാക്കും. സ്ത്രീകളിലാണെങ്കില്‍ ഇത് അണ്ഡോല്‍പ്പാദനത്തെ ബാധിക്കും.  പുരുഷന്‍മാരുടെ മടിയില്‍ ഇരിക്കുന്ന ലാപ്പ് ടോപ്പ് ബീജകോശങ്ങളുടെ ഡിഎന്‍എ ഘടനക്ക് മാറ്റം വരുത്തുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ഇവ വൃഷണങ്ങള്‍ക്കും ദോഷമാണ്.

2. ചൂടായിരിക്കുന്ന ലാപ്പ്‌ടോപ്പുകള്‍ ത്വക്കിനു ക്ഷതമുണ്ടാക്കുന്നു. കൂടാതെ ലാപ്പ്‌ടോപ്പില്‍ നിന്നും പ്രസരിക്കുന്ന വൈദ്യുത കാന്തികതരംഗങ്ങള്‍ ജനിതക വ്യവസ്ഥയില്‍ മാറ്റമുണ്ടാക്കുന്നത് വഴി ത്വക്ക് കാന്‍സറിനു കാരണമാവുന്നു. ലാപ്പ്‌ടോപ്പ് ഉപയോഗം കാന്‍സറിനു വഴി തുറക്കുന്നു. ഇത്തരം കാന്‍സര്‍ സാധാരണ കാന്‍സറിനേക്കാള്‍ പതിമടങ്ങു അപകടകാരിയാണ്. കൂടാതെ ലാപ്പ്‌ടോപ്പ് ഏറെ നേരം മടിയില്‍ വെച്ചിരുന്നു ജോലിചെയ്യുന്നത് ടെസ്റ്റിസ് കാന്‍സറിനും അണ്ഡാശയ കാന്‍സറിനും ഇടയാക്കും എന്നു ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

3. ലാപ്പ് ടോപ്പ് മടിയില്‍ വച്ച് ഉപയോഗിച്ചാല്‍ നടു വേദനയും കഴുത്തു വേദനയും ഉണ്ടാക്കും. ലാപ്പ്‌ടോപ്പ് കട്ടിലില്‍ വെച്ച് ഒരിക്കലും ജോലി ചെയ്യരുത്. മേശപ്പുറത്ത് വെച്ചു മാത്രം ജോലി ചെയ്യുക. മേശയുടെയും ജോലി ചെയ്യുന്ന ആളുടെയും ഉയരത്തിനാനുപാതികമായി കസേര തിരഞ്ഞെടുക്കണം. കസേരയില്‍ നിവര്‍ന്നിരുന്ന് മാത്രം ജോലി ചെയ്യുക. ഇടക്കിടക്ക് ജോലിയില്‍ നിന്നും ബ്രേക്ക് എടുക്കണം. കസേരയില്‍ നിന്നും എഴുന്നേറ്റ് കുറച്ച് നേരം അങ്ങോട്ടുമിങ്ങോട്ടും നടക്കുക. രാത്രി ഉറങ്ങുന്നതിനു മുന്‍പ് ഒരിക്കലും ലാപ്പ്‌ടോപ്പ് കിടക്കയില്‍ വെച്ച് ജോലി ചെയ്യരുത്.

4. ലാപ്പ് ടോപ്പിന്റെ സ്‌ക്രീനില്‍ നിന്നും വരുന്ന വെളിച്ചം ഉറക്കം വരാന്‍ സഹായിക്കുന്ന മെലാടോനിന്‍ എന്ന ഹോര്‍മോണിന്റെ ഉല്‍പ്പാദനത്തെ ബാധിക്കുന്നു. ഉറക്കം വരാന്‍ സഹായിക്കുകയും ഉറക്കത്തെ നിയന്ത്രിക്കുകയും ചെയ്യുന്ന ഹോര്‍മോണാണ് മെലാടോനിന്‍. ഉറക്കക്കുറവ് അലട്ടുന്ന വ്യക്തിയാണെങ്കില്‍ ഒരിക്കലും ഉറങ്ങുന്നതിനു മുന്‍പ് ലാപ്പ്‌ടോപ്പില്‍ ജോലി ചെയ്യാന്‍ മുതിരരുത്.

5. സ്ത്രീകള്‍ ലാപ്പ്‌ടോപ്പ് ഉപയോഗിക്കുന്നതില്‍ നല്ല ശ്രദ്ധ പുലര്‍ത്തണം. ലാപ്പ്‌ടോപ്പ് ഏറെ നേരം മടിയില്‍ വെച്ചിരിക്കുന്നത് അണ്ഡോല്‍പ്പാദനം വൈകിക്കാന്‍ ഇടയാവുന്നു. അത് ക്രമം തെറ്റിയ ആര്‍ത്തവത്തിനു ഇടയാവുന്നു. ഇതിന്റെയെല്ലാം ആകെത്തുകയായി സ്ത്രീകളുടെ പ്രത്യുല്‍പ്പാദനവ്യവസ്ഥ തകരാറിലാവുന്നു. ലാപ്പ്‌ടോപ്പ് ഏറെ നേരം ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭധാരണം ബുദ്ധിമുട്ടാവുന്നു. ഗര്‍ഭിണികള്‍ ലാപ്പ്‌ടോപ്പ് ഉപയോഗിക്കുന്നത് ഗര്‍ഭസ്ഥശിശുവിനു ദോഷം ചെയ്യും. ലാപ്പ്‌ടോപ്പില്‍ നിന്നുമുള്ള വൈദ്യുത കാന്തിക തരംഗങ്ങള്‍ കുഞ്ഞിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button