Life Style

വെള്ളവര, മഞ്ഞവര…..അല്ല ഈ റോഡുകളില്‍ എന്തിനാണ് ഈ വരകള്‍?

  മറ്റുളള വരകളൊക്കെ റോഡുകളില്‍ കാണാറുണ്ടെങ്കിലും വലിയ മൈന്‍ഡൊന്നും നല്‍കാറില്ലായെന്നത് സുവ്യക്തം

ഗ്രാമപ്രദേശങ്ങളിലെ റോഡില്‍ നിന്ന് ഹൈവേയിലേയ്ക്ക്. കടന്നാല്‍ പിന്നെ റോഡില്‍ മൊത്തം വെള്ളയും മഞ്ഞയും കലര്‍ന്ന വരകള്‍ സര്‍വ്വസാധാരണമാണ്. എന്നാല്‍ സീബ്രാലൈന്‍ (കാല്‍വരിപ്പാത) അതുമാത്രം നമ്മുക്ക് സുപരിചതമാണ്.  മറ്റുളള വരകളൊക്കെ റോഡുകളില്‍ കാണാറുണ്ടെങ്കിലും വലിയ മൈന്‍ഡൊന്നും നല്‍കാറില്ലായെന്നത് സുവ്യക്തം.

Also Read : സ്ഥിരമായി മുട്ടയിട്ട് 14 വയസുകാരന്‍: ഞെട്ടലോടെ ഡോക്ടര്‍മാര്‍ (വീഡിയോ കാണാം)

നമ്മളില്‍ ഒട്ടുമിക്കവര്‍ക്കും വാഹനമോടിക്കുന്നവര്‍ക്കും പിന്നെ ഈ ജോലി തൊഴിലാക്കിയവര്‍ പലര്‍ക്കും ഇപ്പോഴും ഈ വരകളുടെ ആവശ്യം കൃത്യമായി അറിയാതിരിക്കാനാണ് സാധ്യത. റോഡുകളില്‍ നാം കൂടുതലായും കാണുന്ന ഈ വരകള്‍ എന്തിനാണെന്ന് മനസിലാക്കി അതിനനുസരിച്ച് വാഹനം ഓടിക്കുന്നതില്‍ കൃത്യത വരുത്തിയാല്‍ ഒരുപാട് വാഹനാപകടങ്ങള്‍ നമുക്ക് കുറക്കാന്‍ കഴിയുമെന്നതില്‍ മറുവാക്കില്ല.

റോഡില്‍ കാണപ്പെടുന്ന പൊതുവായ, നാമേവരും അറിഞ്ഞിരിക്കേണ്ട ചില വരകള്‍

1) ഇടവിട്ട വെള്ളവര

ഈ വെള്ളവരകള്‍ റോഡിന്റെ മധ്യഭാഗത്തായിട്ട് ഇടവിട്ട് ഇടവിട്ട് തുടര്‍ച്ചയായി നമുക്ക് കാണുവാന്‍ സാധിക്കും. ഇപ്രകാരം വരകള്‍ കാണപ്പെടുന്ന റോഡുകളിലൂടെ ഡ്രൈവര്‍ക്ക് ഇടത് വശം ചേര്‍ത്ത് വാഹനം ഓടിക്കണം. ആവശ്യമായ സമയങ്ങളില്‍ സുരക്ഷിതമെങ്കില്‍ മാത്രം മുന്നിലൂടെ കടന്ന് പോകുന്ന വാഹനത്തെ മറികടന്ന് പോകുവാന്‍ അനുവാദമുണ്ട് എന്ന് കാണിക്കുന്നതാണ് ഇടവിട്ട ഈ വെള്ളവരകള്‍

2) ഹസാര്‍ഡ് വാണിങ്ങ് ലൈന്‍

ഇത്തരം വരകള്‍ സാധാരണയായി അപകട സാധ്യതയുള്ള സ്ഥലങ്ങളിലാണ് സ്ഥാപിക്കുന്നത്. ഇടവിട്ട വെള്ള വരകളില്‍ നിന്ന് വ്യത്യസ്തമായി ഈ വരകള്‍ക്ക് നീളം കൂടുതല്‍ ആയിരിക്കും. മാത്രമല്ല വരകള്‍ തമ്മിലുള്ള അകല (gap)വും കുറവായിരിക്കും. കുറഞ്ഞത് 7 വരകള്‍ എങ്കിലും ഉണ്ടാകും ഈ പറഞ്ഞരീതിയില്‍ നമ്മുടെ കണ്ണുകളില്‍ പെട്ടെന്ന് പതിയുന്ന വിധം. വളവുകള്‍, ജംഗ്ഷനുകള്‍ എന്നിവ അടുക്കുന്നതിന് മുന്നേ ആ സ്ഥലം അപകടസാധ്യതയേറിയതാണെങ്കില്‍ ഈ വരകള്‍ കണ്ട് മനസിലാക്കി വേഗത കുറച്ച് പോകണം.

3) തുടര്‍ച്ചയായ വെള്ളവര

തുടര്‍ച്ചയായ വെള്ളവരകള്‍ ഉള്ള റോഡുകളിലൂടെ പോകുമ്പോള്‍ നിലവില്‍ പോയിക്കൊണ്ടിരിക്കുന്ന ട്രാക്കില്‍ നിന്ന് വാഹനം ഒരിക്കലും അടുത്ത ട്രാക്കിലേക്ക് കടക്കാന്‍ പാടില്ല. ഓടിക്കുന്ന ട്രാക്കില്‍ തന്നെ വാഹനം നിലനിര്‍ത്തി ഇടതുവശം ചേര്‍ത്ത് തന്നെ ഓടിക്കണം. വര മുറിച്ച് കടക്കുന്നതില്‍ നിയന്ത്രണങ്ങള്‍ ഉണ്ട്

4) തുടര്‍ച്ചയായ മഞ്ഞവര

തുടര്‍ച്ചയായ മഞ്ഞവര കാണപ്പെടുന്നത് കാഴ്ച ദൂരം കുറഞ്ഞ സ്ഥലങ്ങളിലാണ്. ഇത്തരത്തിലുള്ള വരകള്‍ കാണുന്ന ഇടങ്ങളില്‍ ഓവര്‍ടേക്കിങ്ങ് പാടില്ല എന്നാണ് കാണിക്കുന്നത്. ഈ വരകള്‍ മുറിച്ച് കടക്കുന്നത് കുറ്റകരമാണ്

5) ഇരട്ടവെളള / മഞ്ഞവര

റോഡിന്റെ മധ്യഭാഗത്തായി തുടര്‍ച്ചയായ 2 മഞ്ഞവരയും റോഡിന്റെ അഗ്രഭാഗത്ത് ഇരുവശങ്ങളിലുമായി തുടര്‍ച്ചയായ വെള്ളവരയും കാണിക്കുന്നത് വരമുറിച്ച് കടക്കുന്നതില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നുവെന്നാണ്.

6) തുടര്‍ച്ചയായ മഞ്ഞ വരയും ഇടവിട്ട വരയും

ഇത്തരം വരകളുളള സ്ഥലങ്ങളില്‍ ഇടവിട്ട് മഞ്ഞവര കാണിക്കുന്ന വശത്ത് കൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് വരമുറിച്ച് കടക്കാം. എന്നാല്‍ തുടര്‍ച്ചയായ മഞ്ഞവരയുളള വശത്ത് കൂടെ പോകുന്ന വാഹനങ്ങള്‍ അതേ വശത്ത് കൂടെ തന്നെ പോകണമെന്നാണ് ഈ വരകളുടെ ഉദ്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button