ആലപ്പുഴ : പ്രളയത്തിനുശേഷം നടത്തിയ പരിശോധനയിൽ അപ്പർകുട്ടനാട്ടിലെ കുടിവെള്ളം ശുദ്ധമല്ലെന്ന് കണ്ടെത്തി. മനുഷ്യവിസർജ്യത്തിലുള്ള ഇ-കോളി ബാക്ടീരിയ മുതൽ അമോണിയം വരെ വെള്ളത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി.
പരുമല പള്ളിയുടെ ധ്യാനകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ജല അതോറിറ്റിയുടെ പ്രത്യേക ലാബിൽ നടത്തിയ പരിശോധനയിലാണ് വെള്ളം ശൂദ്ധമല്ലെന്ന് കണ്ടെത്തിയത്. എട്ട് ദിവസത്തിനിടെ നടത്തിയ പരിശോധ നയിൽ ആയിരത്തി എഴുന്നൂറോളം കിണറുകളിലെ വെള്ളം ശുദ്ധമല്ലെന്ന് കണ്ടെത്തി.
പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച തിരുവല്ല, ചെങ്ങന്നൂർ , എടത്വ നീരേറ്റുപുറം ഭാഗങ്ങളിലുള്ളവരുടെ കിണറുകളിലെ വെള്ളമാണ് പരിശോധിക്കുന്നത്.ഒരു ലിറ്റർ വെള്ളം കുപ്പിയിൽ എത്തിച്ചാൽ നാല് ദിവസത്തിനകം പരിശോധനാ ഫലം കിട്ടും.
Post Your Comments