കോഴിക്കോട്: പ്രളയത്തെ മറയാക്കി കൂടരഞ്ഞിയില്‍ വ്യാപക മരംമുറി. മരഞ്ചാട്ടി മാങ്കയം പാലത്തിന് സമീപം ഇത്തരത്തില്‍ മരം മുറിച്ചതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രളയ ബാധിത പ്രദേശങ്ങളില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റാമെന്ന ഉത്തരവിന്റെ മറവിലാണ് ഇത്തരത്തില്‍ വ്യാപകമായി മരംമുറിച്ച് കടത്തുന്നത്.
വര്‍ഷങ്ങള്‍ പഴക്കമുള്ള വലിയ മരങ്ങള്‍ പോലും ഇത്തരത്തില്‍ മുറിച്ചു നീക്കിയതായാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആരോപണം. ജലനിധി കുടിവെള്ള പദ്ധതിക്ക് ഭീഷണിയാണെന്ന് കാട്ടിയായിരുന്നു ഇവിടുന്ന് മരം മുറിച്ചത്. യാതൊരു അപകട സാധ്യത പോലുമില്ലാത്ത മരങ്ങളാണ് ഇത്തരത്തില്‍ മുറിച്ചു നീക്കുന്നുവെന്നാണ് പരാതി.
Post Your Comments