
കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ്ണവിലയിൽ വീണ്ടും വർദ്ധനവ്. ഗ്രാമിന് 2,835 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില. പവന് 22,680 രൂപയാണ് നിരക്ക്. ഗ്രാമിന്‍റെ മുകളില്‍ 20 രൂപയാണ് വിലയിൽ വർദ്ധിച്ചിരിക്കുന്നത്. കർക്കിടക മാസം എത്തിയതോടെ കല്യാണങ്ങൾ കുറഞ്ഞതും പ്രളയവും വിപണിയെ ബാധിച്ചെന്ന് വ്യപാരികൾ പറയുന്നു.
Read also:കാര്‍ മോഷ്ടിച്ച സംഘത്തെ പോലീസ് പിന്തുടർന്ന് പിടികൂടി; സംഭവം ഇങ്ങനെ
ഇന്നലെ ഗ്രാമിന് 2,815 രൂപയായിരുന്നു നിരക്ക്. ഈ ആഴ്ച്ചയിലെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് സെപ്റ്റംബര്‍ മൂന്നിനായിരുന്നു. ഗ്രാമിന് 2,805 രൂപയായിരുന്നു അന്നത്തെ വില്‍പ്പന വില. 2018-ലെ ഏറ്റവും താഴ്ന്ന നിലവാരമാണ് ആഗസ്റ്റ് 17 ന് സ്വര്‍ണ്ണവിലയിൽ ഉണ്ടായത്.
Post Your Comments