ന്യൂഡല്‍ഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് വിദേശരാഷ്ട്രങ്ങള്‍ വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിന്‍െ നിലപാടില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. വിദേശ സഹായം സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കാനാവില്ല. വിഷയത്തില്‍ ഇടപെടനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ഇതുസംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കാനും കോടതി വിസമ്മതിച്ചു.
Read Also : കേരളത്തിനുള്ള വിദേശസഹായം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണവുമായി കേന്ദ്രം
വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ വിഷയം തികച്ചും നയപരമായ കാര്യമാണ്. ഏതെങ്കിലും രാജ്യത്തോട് സഹായം വാങ്ങണം എന്നോ വാങ്ങേണ്ട എന്നോ ഉത്തരവിറക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. വിദേശ സഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി തീര്‍പ്പാക്കി.
Post Your Comments