ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ഹിന്ദുത്വ കാര്‍ഡ് മറയില്ലാതെ പുറത്തെടുത്ത് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കൈലാസ് യാത്ര തുടരുമ്പോള്‍ ഹിന്ദു പ്രീണന പ്രസ്താവനകളുമായി നേതാക്കള്‍ രംഗത്തെത്തി. രാഹുലിനെ കൈലാസ് യാത്രയിൽ രാഷ്ട്രീയമില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആണയിടുന്നു.ഗുജറാത്ത്, കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ക്ഷേത്രങ്ങളിലെത്തിയ രാഹുൽ ഗാന്ധി ഇപ്പോൾ ശിവഭക്തനെന്ന് സ്വയം വിശേഷിപ്പിച്ച് കൈലാസ യാത്രയിലാണ്.
കൈലാസം വിളിച്ചാലെ ഒരാള്‍ക്ക് ഇവിടേയ്ക്ക് വരാനാകൂവെന്നും മാനസരോവറിൽ വെള്ളം ആർക്കും കുടിക്കാമെന്നും ഇവിടെ വിദ്വേഷമില്ലെന്നും പറഞ്ഞ് യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി ചെയ്ത ട്വീറ്റ് വൈറലായിരുന്നു. അതെ സമയം ഹിന്ദു കാര്‍ഡ് മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിലും ലോക്സഭാ തെരഞ്ഞെടുപ്പിലും പാർട്ടി ഇറക്കുമെന്ന് നേതാക്കളുടെ വാക്കും പ്രവൃത്തിയും വ്യക്തമാക്കുന്നു.
The waters of lake Mansarovar are so gentle, tranquil and calm. They give everything and lose nothing. Anyone can drink from them. There is no hatred here. This is why we worship these waters in India.#KailashYatra pic.twitter.com/x6sDEY5mjX
— Rahul Gandhi (@RahulGandhi) September 5, 2018
Post Your Comments