ചിക്കാഗോ: ചിക്കാഗോയിലെ 2 വൈദികരെ പൊതുസ്ഥലത്ത് ഓറല്‍ സെക്സില്‍ ഏര്‍പ്പെട്ടതിന് പോലീസ് പിടികൂടി. അമേരിക്കയിലെ ചിക്കാഗോയിലെ മിയാമി ബീച്ചിലെ കുട്ടികളുടെ പാര്ക്കിന് സമീപം തുറന്ന കാറിനുള്ളില്‍ ഓറല്‍ സെക്സില്‍ ഏര്‍പ്പെട്ടതിനാണ് പോലീസ് വൈദികരെ അറസ്റ്റ് ചെയ്തത് . ഡീഗോ ബെരിയോ (39) , എഡ്വിന് ഗിരാള്ഡോ കോര്‍ട്ടസ് (30) എന്നീ വൈദികരെയാണ് അറസ്റ്റ് ചെയ്തത്.
പാര്‍ക്കില്‍ എത്തിയ വഴിപോക്കനാണ് ഇവരുടെ പ്രവര്‍ത്തി പോലീസിനെ അറിയിച്ചത്. ഉടന്‍ പോലീസ് ഇവരുടെ സമീപമെത്തിയിട്ടും വൈദികര്‍ പരിസരം മറന്ന് ഓറല്‍ സെക്സില്‍ ഏര്‍പ്പെട്ട് കൊണ്ടിരിക്കുകയായിരുന്നു. കാറിനടുത്തെത്തി ഇവരെ മുട്ടി വിളിച്ചിട്ടും ഇവര്‍ പ്രവര്‍ത്തിയില്‍ നിന്ന് പിന്മാറാന് കൂട്ടാക്കിയില്ലെന്ന് പോലീസ് പറയുന്നു.
Also Read: ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കുട്ടികൾക്കെതിരായ അതിക്രമങ്ങള്‍ തടയാൻ പുതിയ സംവിധാനവുമായി ഗൂഗിള്‍
കാറില്‍ യാത്രക്കാരുടെ സീറ്റില്‍ ഇരിക്കുകയായിരുന്ന കോര്‍ട്ടക്സിനെ മുന്‍സീറ്റില്‍ ഇരുന്ന ബെരിയോ, ഓറല്‍ സെക്സ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇത്രയും തിരക്കേറിയ കുട്ടികളുടെ പാര്‍ക്കില്‍ ലൈംഗിക പ്രദര്‍ശനം നടത്തിയതിന് കോര്ട്ടക്സിനെതിരെ പോലീസ് പ്രത്യേക കേസും ചുമത്തിയിട്ടുണ്ട്.
വൈദികരുടെ സ്ഥാനത്തിരുന്ന ഇവരുടെ പ്രവര്‍ത്തി താങ്കളെ ഞെട്ടിച്ചെന്ന് പോലീസ് പറഞ്ഞു. കൂടാതെ ഇതിന് ചില സമയവും സന്ദര്‍ഭവും ഉണ്ട് ഇത് മനസിലാക്കാതെ കുട്ടികള്‍ അടക്കം ഒട്ടേറെപ്പേര്‍ സന്ദര്‍ശനം നടത്തുന്ന ബീച്ചില്‍ പട്ടാപ്പകല്‍ യാതൊരു മറയുമില്ലാതെ ഇത്തരം പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടതിനാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്തതെന്ന് പറയുന്നു.
250 ഡോളര്‍ ബെരിയോയും 1500 ഡോളര്‍ കോര്‍ട്ടക്സും പിഴയടച്ച് ഇരുവരും ജാമ്യം നേടി. ഇരുവരും ചിക്കാഗോയിലെ വ്യത്യസ്ത പള്ളികളിലായി വൈദിക പട്ടം അലങ്കരിക്കുന്നവരാണ്. വൈദികരെ അറസ്റ്റ് ചെയ്തതോടെ ഇവരെ ആ സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കിയെന്ന് അവിടുത്തെ അതിരൂപതയുടെ മേല്‍സഭ അറിയിച്ചു
Post Your Comments