യുഎഇ: തീപ്പിടിക്കാന്‍ സാധ്യതയെ തുടർന്ന് യു.എ.ഇയില്‍ കാറുകള്‍ തിരികെ വിളിക്കുന്നു. ടൊയോട്ട വാഹനങ്ങളുടെ വിതരണക്കാരായ അൽ ഫ്യൂട്ടിം മോട്ടോഴ്സാണ് 1,135 പ്രിയുസ് കാറുകൾ തിരികെ വിളിക്കുന്നത്. വാഹനങ്ങളിൽ ഷോർട്ട് സർക്യൂട്ടിനും തീപിടുത്തതിനും സാധ്യത ഉള്ളതിനാലാണ് വാഹനങ്ങൾ തിരികെ വിളിക്കാൻ തീരുമാനമായയത്. 2016, 2017, 2018 എന്നീ വർഷങ്ങളിൽ നിർമ്മിച്ച കാറുകൾക്കാണ് ഈ തകരാർ ഉണ്ടായിരിക്കുന്നത്.
ALSO READ: നിസാന്‍ കാറുകള്‍ വാങ്ങാൻ ഒരുങ്ങുന്നവർ ഇതറിയാതെ പോകരുത്
ഒരു മില്യണിൽ അധികം പ്രിയുസ് വാഹനങ്ങളും C-HR കോംപാക്ട് ക്രോസോവർ വാഹനങ്ങളും തിരികെ വിളിച്ചിട്ടുണ്ടെന്നും ടൊയോട്ട വക്താവ് അറിയിച്ചു. തകരാർ സംഭവിച്ച 554,000 കാറുകൾ ജപ്പാനിൽ നിന്നും
192,000 കാറുകൾ അമേരിക്കയിൽ നിന്നും തിരികെ വിളിച്ചിട്ടുണ്ട്. 2016 ൽ ടാങ്ക് ലീക്കിനെ തുടര്‍ന്ന് 2.87
മില്യൺ പ്രിയുസ് കാറുകൾ ടൊയോട്ട തിരികെ വിളിച്ചിരുന്നു. ഉപഭോക്താക്കൾക്ക് രാവിലെ 8 നും രാത്രി 7നും ഇടയിൽ കമ്പനിയുമായി ബന്ധപ്പെടാവുന്നതാണ്.
Post Your Comments