യുവതിയായ അമ്മ ആത്മഹത്യ ചെയ്തപ്പോൾ ഒറ്റക്കായി മൂന്നുവയസുകാരി ജീവൻ നിലനിർത്തിയത് തനിയെ ബ്രെഡ്ഡും ബട്ടറും കഴിച്ച്. വീടിന്റെ രണ്ടാംനിലയിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച അമ്മ വിളികേൾക്കാതായതോടെയാണ് കുഞ്ഞു തനിയെ ആഹാരം എടുത്തു കഴിച്ചത്. പോലീസെത്തിയപ്പോൾ കുഞ്ഞു കരഞ്ഞു തളർന്ന അവസ്ഥയിലായിരുന്നു. വെയ്ല്‍സില്‍നിന്നാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പോർട്ട് ടാല്‍ബോള്‍ട്ടിലെ വീട്ടില്‍ ഏപ്രില്‍ ഏഴിനാണ് ഐമിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഐമിയുടെ അമ്മ നല്‍കിയ വിവരം അനുസരിച്ച് പൊലീസെത്തുമ്പോള്‍ ഇവരെ മുകള്‍നിലയിലെ ബെഡ് റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഐമിയുടെ മകള്‍ കരഞ്ഞുതളര്‍ന്ന് വീട്ടിലുണ്ടായിരുന്നു. കുട്ടിയെ ഉടന്‍തന്നെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.ഐമി ജീവനൊടുക്കിയശേഷം മൂന്നുനാലുദിവസത്തോളം കുഞ്ഞ് എങ്ങനെ ജീവിച്ചുവെന്നതായിരുന്നു തങ്ങളെ ആശയക്കുഴപ്പത്തിലാക്കിയതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ പിന്നീട് ഫ്രിഡ്ജില്‍നിന്ന് ബ്രെഡ്ഡും ബട്ടറും എടുത്തു കഴിച്ചതിന്റെ തെളിവ് പൊലീസ് കണ്ടെത്തി.
ഏപ്രില്‍ നാലിന് അമ്മ ജൂലി ഇവാന്‍സിന് ഐമി മെസ്സേജ് അയച്ചിരുന്നു. താന്‍ അവസാനിപ്പിക്കുകയാണെന്നും കുഞ്ഞിനെ നോക്കണമെന്നുമായിരുന്നു ഇതിലുണ്ടായിരുന്നത്. അതിനുശേഷം ദിവസങ്ങളോളം ഐമിയെ ബന്ധപ്പെടാന്‍ ജൂലി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്നാണ് അവര്‍ പൊലീസിനെ വിവരമറിയിച്ചത്. ഐമിക്ക് മറ്റൊരു മകന്‍ കൂടിയുണ്ട്. ഈ കുട്ടി അച്ഛനൊപ്പമാണ് താമസം. ഭര്‍ത്താവുമായി പിരിഞ്ഞ് വര്‍ഷങ്ങളായി ഐമി മകളുമൊത്ത് തനിച്ചാണ് താമസിക്കുന്നത്. മിക്കവാറും വൈകുന്നേരങ്ങളില്‍ ഐമി മദ്യപിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
Post Your Comments