ന്യൂഡല്‍ഹി: കേരളത്തില്‍ അണക്കെട്ടുകള്‍ തുറന്നതില്‍ കേന്ദ്ര ജലകമ്മീഷന്റെ റിപ്പോർട്ട് പുറത്ത്. അണക്കെട്ടുകൾ തുറന്നതില്‍ സംസ്ഥാനത്തിന് വീഴ്ച പറ്റിയില്ലെന്നാണ് കേന്ദ്ര ജലകമ്മീഷന്റെ റിപ്പോർട്ട്. കേരളത്തില്‍ അണക്കെട്ടുകളുടെ നിയന്ത്രണം പാളിയില്ലെന്നും ജലകമ്മീഷന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ചെറുതോണിയില്‍നിന്നും ഒഴുക്കാവുന്നതിന്റെ നാലിലൊന്ന് ജലം മാത്രമാണ് തുറന്നുവിട്ടത്. പ്രളയജലം ഉള്‍ക്കൊള്ളാന്‍ ഒരു പരിധി വരെ ഇടുക്കിക്ക് കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ALSO READ: എം.എം.മണിക്ക് ഡാം നടത്തിപ്പിന്റെ എ ബി സി ഡി അറിയില്ല’: വി.ഡി.സതീശന് എം.എല്‍.എ
സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിക്ക് കാരണം ഡാം സേഫ്റ്റിയിലുണ്ടായ വീഴ്ചയാണെന്ന് വ്യാപക ആരോപണം ഉയർന്നിരുന്നു. എന്നാൽ ആരോപണങ്ങളെ അപ്പാടെ തള്ളിക്കളയുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കക്കി അണക്കെട്ട് തുറക്കാന്‍ വൈകിയത് കുട്ടനാട്ടിനെ ഓര്‍ത്താണെന്നും ഇടമലയാറില്‍ ഒഴുകിവന്ന അധികജലം മാത്രമാണ് തുറന്നുവിട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തണ്ണീര്‍മുക്കം ബണ്ടിലെ തടസം നദികളുടെ ഗതിമാറ്റി. ഒഴുക്കിവിടാവുന്നതിന്റെ ഇരട്ടിയിലധികം ജലം തണ്ണീര്‍മുക്കത്ത് എത്തിയെന്നും കമ്മീഷന് റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളപ്പൊക്കം തടയാന്‍ സംസ്ഥാനത്ത് കൂടുതല്‍ ജലസംഭരണികള്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. അച്ചന്‍കോവില്‍, മീനച്ചിലാറുകളില്‍ പുതിയ ജലസംഭരണി ആലോചിക്കണമെന്നും എന്‍.എന്‍. റായി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments