![ksrtc](/wp-content/uploads/2018/08/ksrtc-4.jpg)
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ അനിശ്ചിതകാല സത്യഗ്രഹ സമരത്തിന് ഇന്ന് തുടക്കം. മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ബസ് സര്‍വീസുകള്‍ തടസപ്പെടാത്ത രീതിയിലാണ് കെ.എസ്.ആര്‍.ടി.സി.യിലെ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സത്യഗ്രഹ സമരം ഇന്ന് ആരംഭിക്കുന്നത്.
കെ.എസ്.ആര്‍.ടിസി.യുടെ അശാസ്ത്രീമായ പുനരുദ്ധാരണ നടപടികളില്‍ പ്രതിഷേധിച്ചാണ് ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്തുന്നത്. അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ ഒരാഴ്ചക്കുള്ളില്‍ അനിശ്തികാല പണിമുടക്ക് പ്രഖ്യാപിക്കുമെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.
Also Read : ഓട്ടോ-ടാക്‌സി വാഹനങ്ങള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്
കുടിശ്ശിക അടക്കാത്തതിനാല്‍ ഇന്ധന കമ്പനികള്‍ വിതരണം നിര്‍ത്തിയതോടെ കെ.എസ്.ആര്‍.ടിസി.യില്‍ ഇന്ധനക്ഷാമം രൂക്ഷമാവുകയും ഇതേതുടര്‍ന്ന്, സര്‍വ്വീസുകള്‍ വെട്ടിക്കുറിച്ച് പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് കെ.എസ്.ആര്‍.ടി.സി. ശ്രമിച്ചിരുന്നത്. കെഎസ്ആര്‍ടിസി ട്രിപ്പ് റിദ്ദാക്കിയതിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് മുന്‍കാലങ്ങളില്‍ വാങ്ങിയ അളവില്‍ ഇന്ധനം വാങ്ങാന്‍ തീരുമാനിച്ചുവെന്ന് എം.ഡി.ടോമിന്‍ തച്ചങ്കരി പറഞ്ഞു.
Post Your Comments