ന്യൂഡൽഹി ; പാകിസ്ഥാൻ അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിച്ചാൽ ഇന്ത്യ നീരജ് ചോപ്രയെ പോലെ സൗഹാർദ്ദപൂർവ്വം പെരുമാറുമെന്ന് കരസേന മേധാവി ബിപിൻ റാവത്ത്.ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കു വേണ്ടി ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ താരമാണ് നീരജ് ചോപ്ര. അതേ ഇനത്തില്‍ വെങ്കലം നേടിയ പാകിസ്ഥാൻ താരം അര്‍ഷാദ് നദീമിന് നീരജ് ഹസ്തദാനം ചെയ്തിരുന്നു. നീരജിന്റെ ഈ പ്രവൃത്തി സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിരുന്നു.
ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഏതെങ്കിലുംവിധത്തിലുള്ള സ്പോര്‍ട്സ്മാന്‍ഷിപ് പ്രകടിപ്പിക്കുമോ എന്ന ചോദ്യത്തിന്, ആദ്യ നീക്കം പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടാകട്ടെയെന്നും അവര്‍ ഭീകരവാദം അവസാനിപ്പിച്ചേ തീരൂവെന്നുമായിരുന്നു റാവത്തിന്റെ മറുപടി. അവര്‍ ഭീകരവാദം അവസാനിപ്പിച്ചാല്‍ നമ്മള് നീരജ് ചോപ്രയെ പോലെ പെരുമാറും- റാവത്ത് പറഞ്ഞു.
ഡല്‍ഹിയില്‍ ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ അനുമോദിക്കാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരിലെ സ്ഥിതിഗതികള്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2017ലും 2018ലും മെച്ചപ്പെട്ടിട്ടുണ്ട്.
Post Your Comments