സൂററ്റ്: ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ചതായി പരാതി. ഗുജറാത്തിലെ സൂററ്റിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഭർത്താവിനൊപ്പം ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കെത്തിയ യുവതിയെ ഡോക്ടർ കാബിനുള്ളിലേക്കു വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
READ MORE: മരമനുഷ്യന് ഒടുവില്‍ പുതുജീവിതം
ഐപിസി വകുപ്പ് 376 പ്രകാരമാണു പോലീസ് കേസെടുത്തിരിക്കുന്നത്. യുവതിക്ക് ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനെ പുറത്തിറക്കിയായിരുന്നു പീഡനമെന്ന് അശ്വാ ലൈന്‍സ് പോലീസ് ഇന്‍സ്പെക്ടര്‍ എസ്.ബി. ഭാര്‍വാദ് പറഞ്ഞു. ആരോപണവിധേയനായ ഡോക്ടറെ ഇതേവരെ അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.
Post Your Comments