Latest NewsKerala

പി.കെ.ശശിയ്‌ക്കെതിരായ ലൈംഗികാരോപണം : യുവതിയുടെ പരാതിയില്ല

കേസ് എടുക്കാന്‍ പ്രത്യേക നിയമോപദേശം തേടി ഡിജിപി

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിയ്ക്കെതിരെ ലൈംഗിക പീഡനത്തിന് യുവതി നേരിട്ട് പരാതി നല്‍കാത്തതിനാല്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിയമോപദേശം തേടി. എം.എല്‍.എയ്‌ക്കെതിരെ കേസ് എടുക്കുന്നത് സംബന്ധിച്ചാണ് നിയമോപദേശം തേടിയത്.

തുടര്‍ നടപടികള്‍ എങ്ങനെ വേണമെന്ന് തീരുമാനിക്കാനാണ് നിയമോപദേശം തേടിയത്.
നേരത്തെ, ആരോപണത്തില്‍ കെ.എസ്.യുവും യുവമോര്‍ച്ചയും നല്‍കിയ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റേഞ്ച് ഐ.ജി എം.ആര്‍. അജിത്കുമാറിന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ ചുമതല വഹിക്കുന്ന മലപ്പുറം ജില്ലാ പൊലീസ് മേധാവി പ്രതീഷ്‌കുമാറിന് ഉത്തരവ് കൈമാറി.

read also : തനിക്കെതിരായ ആരോപണത്തെ കുറിച്ച് പി.കെ.ശശി എം.എല്‍.എയുടെ പ്രതികരണം

ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയുടെയോ കുടുംബത്തിന്റെയോ പരാതി ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ലെന്നും മാധ്യമ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ പ്രാഥമികാന്വേഷണം നടത്തി ഐ.ജിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും പ്രതീഷ്‌കുമാര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button