KeralaLatest News

കേന്ദ്രത്തിന്റേത് അനുഭാവപൂർവ്വമുള്ള പെരുമാറ്റമെന്ന് മുഖ്യമന്ത്രി

ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്

കൊച്ചി: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് മോദി സർക്കാർ നൽകിയത് വലിയ സഹായമെന്ന് തുറന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിന്റേത് അനുഭാവപൂർവ്വമുള്ള നടപടിയായിരുനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Also Read: വെള്ളം പൊന്തിയ സ്ഥലങ്ങളില്‍ ഫലകങ്ങള്‍ സ്ഥാപിക്കും: മുഖ്യമന്ത്രി

കേരളത്തിന് കേന്ദ്രം പ്രഖ്യാപിച്ച അറുനൂറ് കോടി മുന്‍കൂര്‍ സഹായമാണ്. അതുതന്നെ നല്ലൊരു തുകയാണ്. ആഭ്യന്തര മന്ത്രി സന്ദര്‍ശിച്ചപ്പോള്‍ നൂറു കോടി പ്രഖ്യാപിച്ചു. പിന്നീട് പ്രധാനമന്ത്രി വന്നപ്പോള്‍ 500 കോടി പ്രഖ്യാപിച്ചു. ഇത് സാധാരണ സഹായങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന്റെ അഭ്യര്‍ഥന പ്രകാരം കേന്ദ്രം സൈനികരെയും ഉപകരണങ്ങളും അയച്ചുനല്‍കുകയും നാശനഷ്ടം വിലയിരുത്തി സാമ്പത്തിക സഹായം പ്രഖ്യാപിക്കുമ്പോഴും ഇതേ സമീപനമാണ് പ്രതീക്ഷിക്കുന്നതെന്നും പിണറായി വിജയൻ ശുഭാപ്‌തി വിശ്വാസം രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button