ഹെൽമെറ്റുകൾ ധരിക്കാതിരിക്കാൻ പലരും പല കാരണങ്ങളാണ് പറയുന്നത്. മുടി കൊഴിയുന്നു, ചൂട് സഹിക്കാൻ കഴിയുന്നില്ല, ചെവി കേൾക്കാൻ കഴിയുന്നില്ല അങ്ങനെ കാരണങ്ങൾ പലതാണ്. ഹെൽമെറ്റ് വയ്ക്കുമ്പോൾ ചൂട് തോന്നുന്നവർക്ക് ആശ്വാസവുമായി ഫെഹർ കമ്പനി.
ഇത്തരക്കാർക്കായി എയർ കണ്ടീഷൻ ഹെൽമെറ്റുകൾ വിപണിയിൽ എത്തിച്ചിരിക്കുകയാണ് ഫെഹർ കമ്പനി. തെർമോ ഇലക്ട്രിക്ക് സാങ്കേതിക വിദ്യയിലാണ് ഹെൽമെറ്റുകളുടെ പ്രവർത്തനം. എസിക്ക് വേണ്ടി ഫെരാരി, റോൾസ് റോയ്സ് വാഹനങ്ങൾ ഉപയോഗിക്കുന്ന അതേ സാങ്കേതിക വിദ്യ. സ്റ്റീവ് ഫെഹറാണ് ബൈക്ക് യാത്രികർക്കുള്ള എസി ഹെൽമെറ്റ് രംഗത്തെത്തിച്ചിരിക്കുന്നത്.
Read also:പച്ച ആപ്പിൾ കഴിച്ചാലുള്ള ഗുണങ്ങൾ ഇവയാണ് !
ഹെൽമെറ്റിന് പിറകിൽ ഘടിപ്പിക്കുന്ന തെർമോ ഇലക്ട്രിക്ക് പമ്പാണ് തണുപ്പ് നൽകുന്നത്. ഈ യൂണിറ്റ് ബൈക്കുമായി ഘടിപ്പിക്കും,അതുവഴി ചാർജ്ജിംഗും നടക്കും. 40,000 രൂപ മുതലാണ് ഹെൽമെറ്റുകളുടെ വില ആരംഭിക്കുന്നത്. മുമ്പും ഇത്തരം എ സി ഹെൽമെറ്റുകൾ വിപണിയിൽ എത്തിയിരുന്നെങ്കിലും തുടർച്ചയായി വെള്ളം ഒഴിക്കേണ്ടതും ചാർജ് ചെയ്യേണ്ടതുമായ അവസ്ഥ വന്നതോടെ അവയുടെ വിപണിമൂല്യം ഇല്ലാതെയായി.
Post Your Comments