Latest NewsInternational

ഇന്ത്യയില്‍ നിന്ന് മോഷ്ടിക്കപ്പെട്ട വിഗ്രഹങ്ങൾ അമേരിക്ക തിരികെ നൽകി

ഇവയ്ക്ക് 5 ലക്ഷം അമേരിക്കന്‍ ഡോളര്‍ വിലവരും

വാഷിങ്ടണ്‍: അമേരിക്കയിലെ മ്യൂസിയങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന രണ്ട് അതിപുരാതന വിഗ്രഹങ്ങൾ അമേരിക്ക ഇന്ത്യയ്ക്ക് തിരിച്ചു നല്‍കി. ഇന്ത്യയില്‍ നിന്ന് മോഷ്ടിക്കപ്പെട്ട ഇവയ്ക്ക് 5 ലക്ഷം അമേരിക്കന്‍ ഡോളര്‍ വിലവരും. ഇതില്‍ ലിംഗോദ്ഭവമൂര്‍ത്തി എന്നറിയപ്പെടുന്ന വിഗ്രഹം കരിങ്കല്ലില്‍ തീര്‍ത്ത ശിവ പ്രതിഷ്ഠയാണ്. തമിഴ്‌നാട്ടിൽ നിന്ന് മോഷ്ടിക്കപ്പെട്ട ഈ വിഗ്രഹം അലബാമയിലെ ബര്‍മിങ്ഹാം മ്യൂസിയത്തിലാണ് പ്രദർശിപ്പിച്ചിരുന്നത്.

Read also: ഗണേശോത്സവം; നിമജ്ജനത്തിന് ഉപയോഗിക്കുന്ന വിഗ്രഹങ്ങള്‍ പ്രകൃതിയോട് ഇണങ്ങുന്നവ ആയിരിക്കണമെന്ന് നിർദേശം

മഞ്ചുശ്രീ എന്നറിയപ്പെടുന്ന രണ്ടാമത്തെ വിഗ്രഹം ബീഹാറിലെ ബോധ്ഗയയില്‍ നിന്നാണ് മോഷണം പോയത്. നോര്‍ത്ത് കരോലിന സര്‍വകലാശാലയിലെ അക്ലാന്‍ഡ് ആര്‍ട്ട് മ്യൂസിയത്തില്‍ നിന്നാണ് 2,75,000 ഡോളര്‍ വിലമതിക്കുന്ന ഈ വിഗ്രഹം തിരിച്ചെത്തുന്നത്. ഇന്ത്യന്‍ കോണ്‍സിലേറ്റില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ സന്ദീപ് ചക്രവര്‍ത്തിക്ക് മാന്‍ഹാട്ടണ്‍ ജില്ലാ അറ്റോര്‍ണി സൈറസ് വാന്‍സ് ജൂനിയര്‍ വിഗ്രഹങ്ങള്‍ കൈമാറി. രണ്ട് വിഗ്രഹങ്ങളും ഇന്ത്യയില്‍ നിന്ന് മോഷ്ടിക്കപ്പെട്ടവയാണെന്ന് തെളിയിക്കപ്പെട്ടതോടെയാണ് ഇവ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button