ദില്ലി: കര്‍ഷകരും തൊഴിലാളികളും പാര്‍ലമെന്റിലേക്ക് നടത്തുന്ന മാര്‍ച്ച് ഇന്ന്. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് മൂന്നുലക്ഷത്തോളം കര്‍ഷകരും തൊഴിലാളികളും ഇന്ന് മാര്‍ച്ച് നടത്താന്‍ ദീരുമാനിച്ചിരിക്കുന്നത്. ദില്ലിയിലെ രാംലീല മൈതാനിയില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുകയെന്ന് അഖിലേന്ത്യ കിസാന്‍ സഭ അറിയിച്ചു.
മാര്‍ച്ചില്‍ പങ്കെടുക്കാന്‍ വിവിധ സംസഥാനങ്ങളില്‍ നിന്നും കര്‍ഷകരും തൊഴിലാളികളും ഇന്നലെ തന്നെ ദില്ലിയിലെത്തിയിരുന്നു. നവംബര്‍ മാസത്തില്‍ രാജ്യത്തെ ഒമ്പത് കേന്ദ്രങ്ങളില്‍ നിന്നും ദില്ലിയിലേക്ക് എത്തുന്ന ലോംഗ് മാര്‍ച്ചിന് മുന്നോടിയാണ് ഇന്നത്തെ മാര്‍ച്ച്.
കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, ഉല്പാദന ചെലവിന്റെ അടിസ്ഥാനത്തില്‍ താങ്ങുവില നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷക തൊഴിലാളി യൂണിയന്റെയും കിസാന്‍സഭയുടെയും സി.ഐ.ടി.യുവിന്റെയും നേതൃത്വത്തില്‍ ഇന്നത്തെ പാര്‍ലമെന്റ് മാര്‍ച്ച്.
Post Your Comments