റിയാദ്: സൗദിയിലെ വിദേശ തൊഴിലാളികള്‍ അയയ്ക്കുന്ന പണത്തിന് നികുതി ഈടാക്കില്ലെന്ന് സൗദി ധനമന്ത്രാലയം. നികുതി ഈടാക്കുന്നത് സംബന്ധിച്ച് നിരവധി വ്യാജ വാര്‍ത്തകളാണ് പ്രചരിക്കുന്നത്. ഇവ അടിസ്ഥാനരഹിതമാണെന്നും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷവും നിതുതി പണം ഈടാക്കും എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ഇതേസമയം നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം ശൂറാ കൗണ്‍സില്‍ സാമ്പത്തികകാര്യ സമിതി സമര്‍പ്പിച്ചതായി കഴിഞ്ഞദിവസം ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇതു സംബന്ധിച്ച് അടുത്ത ദിവസം കൗണ്‍സില്‍ ഇത് ചര്‍ച്ച ചെയ്യുമെന്നുമായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍ വിദേശത്തേയ്ക്ക് പണം അയക്കുതിന് നികുതിയോ അധിക ഫീസോ ഈടാക്കില്ലെന്ന് ധനമന്ത്രാലയം പ്രസ്താവനയില്‍ വിശദീകരിച്ചു. വിദേശ നിക്ഷേപകര്‍ക്ക് അനുയോജ്യമായ സമ്പദ്ഘടന വളര്‍ത്താനാണ് രാജ്യം ശ്രമിക്കുന്നത്. പണം അയക്കുന്നതിന് ധനകാര്യസ്ഥാപനങ്ങളിലാതു പോലെ സര്‍വീസ് ചാര്‍ജിന്റെ അഞ്ചു ശതമാനം മൂല്യവര്‍ധിത നികുതി മാത്രമെ ഈടാക്കുവെന്നും മന്ത്രാലയം വ്യക്തമാക്കി. സൗദി അറേബ്യയിലുള്ള 95 ലക്ഷം വിദേശികള്‍ കഴിഞ്ഞ വര്‍ഷം 3800 കോടി ഡോളര്‍ മാതൃരാജ്യങ്ങളിലേക്ക് അയച്ചു എന്നാണ് കേന്ദ്രബാങ്കായ സൗദി അറേബ്യന്‍ മോണിട്ടറി ഏജന്‍സിയുടെ റിപ്പോര്‍ട്ട്.
ALSO READ: സൗദിയിലെ ബാങ്കിംഗ് മേഖലയില്‍ പുതിയ നിയമം ഉടന്‍ പ്രാബല്യത്തില്‍
Post Your Comments