ആസ്ട്രേലിയ: ടോയിലെറ്റിൽ ഇരിക്കുന്നതിന് മുൻപ് അവ ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. കാരണം മറ്റൊന്നുമല്ല അടുത്തിടെ ഒന്നരയടി നീളമുള്ള പെരുമ്പാമ്പിനെയാണ് ടോയ്ലറ്റിനുള്ളിൽ നിന്ന് കണ്ടെത്തിയത്.
ആസ്ത്രേലിയയിലെ കെയ്ൻസ് സ്നേക്ക് റിമൂവൽ എന്ന സംഘടനയാണ് ഈ പെരുമ്പാമ്പിനെക്കുറിച്ചുള്ള വിവരങ്ങൾ ഫേസ്ബുക്ക് പേജിലൂടെ പങ്ക് വച്ചിരിക്കുന്നത്. യുവതിയുടെ ടോയിലെറ്റിൽ യൂറോപ്യൻ ക്ലോസറ്റിന്റെ ഉള്ളിലും പുറത്തുള്ള പൈപ്പിലുമായാണ് പാമ്പ് ചുറ്റിപ്പിണഞ്ഞിരിക്കുകയായിരുന്നു.
ALSO READ: റോഡിൽ ച്യൂയിങ്ഗം തുപ്പിയാൽ പിഴ ഈടാക്കാൻ ഒരുങ്ങി ഗൾഫ് നഗരം
തലനാരിഴയ്ക്കാണ് യുവതി പമ്പുകടി ഏൽക്കാതെ രക്ഷപ്പെട്ടത്. ഫേസ്ബുക്കിൽ ഫോട്ടോ കണ്ട എല്ലാവരും ഭയത്തോടെയാണ് കമന്റ് ചെയ്തിരിക്കുന്നത്. ടോയിലെറ്റ് ഉപയോഗിക്കുന്നതിന് മുമ്പ് രണ്ട് തവണ പരിശോധിക്കുമെന്നാണ് എല്ലാവരും പറയുന്നത്. ടോയ്ലറ്റിൽ നിന്നും പിടിച്ച പാമ്പിനെ നദിയിലാണ് കൊണ്ടുവിട്ടത്. ഭാഗ്യം കൊണ്ട് മാത്രമാണ് യുവതി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
Post Your Comments