തിരുവനന്തപുരം: കയ്യില്‍ പൈസയില്ലാതെ അപരിചിതമായ സ്റ്റേഷനില്‍ അകപ്പെട്ട് പോയ യുവാവിന് രക്ഷയായത് സോഷ്യൽ മീഡിയ. വി.പി പ്രശാന്ത് എന്ന യുവാവാണ് പോക്കറ്റടിക്കപ്പെട്ടതോടെ കുന്ദാപുരം സ്റ്റേഷനിൽ ഒറ്റപ്പെട്ട് പോയത്. എന്ത് ചെയ്യണമെന്ന് അറിയാതെ നിസ്സഹായനായി നില്‍ക്കുമ്പോൾ സഞ്ചാരി ട്രാവല്‍ ഫോറം എന്ന കൂട്ടായ്‌മയിൽ കുറിപ്പിടുകയായിരുന്നു. പിന്നീട് നൂറ് കണക്കിന് ആളുകളാണ് സഹായവുമായി രംഗത്തെത്തിയത്. പ്രശാന്ത് തന്നെയാണ് ഇക്കാര്യത്തെക്കുറിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ടത്.
Read also: റാസല്‍ ഖൈമയിലെ പര്‍വ്വത നിരകളില്‍ അകപ്പെട്ട ഏഷ്യന്‍ ദമ്പതികള്‍ക്ക് രക്ഷയായത് വാട്‌സ്ആപ്പ് സന്ദേശം
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;
തികച്ചും പേഴ്‌സണല്‍ ആയ ചില കാര്യങ്ങള്‍ക്ക് വേണ്ടി കുന്ദാപുരം എന്ന സ്ഥലത്ത് പോയതായിരുന്നു ഞാന്‍ കാര്യങ്ങള്‍ എല്ലാം കഴിഞ് ട്രെയിന്‍ കയറാന്‍ കുന്ദാപുര റെയില്‍വേ സ്റ്റേഷനില്‍ എത്തി ട്രെയിന്‍ അല്പം ഹമലേ ആണെന്ന് കണ്ടപ്പോള്‍ ഒന്ന് ഉറങ്ങാം എന്ന് വച്ചു തലേദിവസം ജനറല്‍ കോച്ചില്‍ വന്നതിന്റെ ക്ഷീണം ഉറങ്ങി തീര്‍ത്തു അതിന്റെ ഇടയില്‍ എനിക്ക് പോകാനുള്ള ട്രെയിന്‍ വന്നതും പോയതും ഞാന്‍ അറിഞ്ഞില്ല…
ഉണര്‍ന്നപ്പോള്‍ ഞാന്‍ ആദ്യം സമയം നോക്കി അപ്പോള്‍ മനസിലായി ഏകദേശം ഞാന്‍ പെട്ടു.. ixigo ട്രെയിന്‍ നോക്കിയപ്പോള്‍ ട്രെയിന്‍ കുന്ദാപുരം കഴിഞ്ഞു ഉഡുപ്പി എത്തി
ഉറക്കത്തോട് വല്ലാത്ത ദേഷ്യവും മനസില്‍ വച്ച് അടുത്ത ട്രെയിന്‍ സെര്‍ച്ച് ചെയ്തു മംഗള എസ്‌പ്രെസ് ഉണ്ടെന്ന് കണ്ട് നേരെ ടിക്കറ്റ് കൗണ്ടര്‍ ലക്ഷ്യം വച്ച് നടന്നു
പൈസ എടുക്കാന്‍ ആയി പോക്കറ്റില്‍ പേഴ്‌സ് നോക്കിയ ഞാന്‍ ഒന്ന് ഞെട്ടി….
പോക്കറ്റില്‍ പേഴ്‌സ് ഇല്ല നേരെ ഓടി ചെന്ന് കിടന്ന് ഉറങ്ങിയ ബെഞ്ചിന്റെ അടിയില്‍ എല്ലാം നോക്കി ..കിട്ടിയില്ല കണ്ണില്‍ ഒരു തരം ഇരുട്ട് മൂടിയ അവസ്ഥ.. ഭാഷ വശമില്ലാത്തതുകൊണ്ട് ആരോടും ഒന്നും പറയാനും പറ്റിയില്ല ബാഗ് തപ്പി നോക്കിയപ്പോള്‍ എന്റെ ATM കാര്‍ഡും 150 രൂപയും ഉണ്ടാരുന്നു.( ATM ബാഗില്‍ വന്ന കാര്യം കൂടി പറയാം.ഞാന്‍ അധികം പൈസ അക്കൗണ്ട് ഇല്‍ ഇടറില്ല അധികം കിട്ടാറില്ല അതാണ് സത്യം ) കുന്ദാപുരം വരുന്നതിന് മുന്നേ കോട്ടേശ്വര ഇല്‍ നിന്ന് 300 രൂപ ഞാന്‍ എടുത്തിട്ട് 100 രൂപ ഓട്ടോ കൂലി കൊടുത്തിട്ട് 50 രൂപക്ക് വെള്ളവും ചായ ഉം ചെറുകടിയും കഴിച്ചതിന്റെ ബാക്കി പൈസ ആണ് 150 രൂപ
അങ്ങനെ ആ പൈസ വച്ച് എറണാകുളം ടിക്കറ്റ് എടുക്കാന്‍ പോയി അവിടെ ചെന്നപ്പോള്‍ പൈസ തികയില്ല 155 രൂപ കൊണ്ട് ഷൊര്‍ണ്ണൂര്‍ വരെ ടിക്കറ്റ് എടുത്തു അപ്പോളും അവരോട് കാര്യം പറയാന്‍ എനിക്ക് ആയ്യില്ല.
അവിടെ കൊണ്ട് ഒന്നും തീര്‍ന്നില്ല എന്റെ ദുര്‍വിധി ട്രെയിന്‍ മൂന്ന് മണിക്കൂര്‍ ഡിലേ…
അങ്ങനെ ഇരിക്കെ ഒരു ബുദ്ധി തോന്നി.. ഫേസ്‌ബുക്ക് ഇല്‍ ഒരു പോസ്റ്റ് ഇടാം… നേരെ ഫേസ്‌ബുക് തുറന്ന് ഒരു പോസ്റ്റ് ഇട്ടു ഒന്നു രണ്ട് പേരു കാര്യം ചോദിച്ചു എങ്കിലും ഉപകാരം ഉണ്ടായില്ല … അതിന് ശേഷം ആണ് സഞ്ചാരി ഉള്‍പ്പെടെ മൂന്ന് ഗ്രൂപ്പില്‍ ഞാന്‍ ഇത് ഇട്ടത് അതില്‍ രണ്ട് എണ്ണം മാത്രം നേരെ പോസ്റ്റ് ആയി ബാക്കി ഒക്കെ ഇപ്പോളും പെന്‍ഡിങ് പോസ്റ്റ് ആയി കിടക്കുന്നു.
അങ്ങനെ ഗ്രൂപ്പില്‍ പോസ്റ്റ് ഇട്ട രണ്ടാം മിനിറ്റില്‍ കമന്റ് പ്രളയം തുടങ്ങി എന്റെ ജീവിതത്തില്‍ ഞാന്‍ ഒറ്റക്ക് അല്ല എന്ന് തോന്നിയ ഒരു വല്ലാത്ത നിമിഷം… നമ്മുടെ ഗ്രൂപ്പിലെ ഒരു ചങ്ക് വിഷ്ണു ആദ്യം എന്നെ വിളിക്കുന്നു തുടര്‍ന്ന് അദ്ദേഹത്തോട് കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു അപ്പോള്‍ തന്നെ മര നമ്ബര്‍ കൊടുക്ക് പൈസ ഇപ്പോള്‍ വരും ബാക്കി പിന്നെ എന്ന് പറഞ്ഞു കാരണം ഞാന്‍ ഭക്ഷണം കഴിച്ചിട്ടില്ലായിരുന്നു… 12 കഴിഞ്ഞപ്പോള്‍ പൈസ വന്നു അദ്ദേഹം തന്നെ സ്റ്റേഷന്‍ മാസ്റ്ററോഡ് സംസാരിച്ചു പൈസ എടുക്കാന്‍ മാസ്റ്റര്‍ സഹായിച്ചു പേഴ്‌സ് പോയ കാര്യവും പറഞ്ഞു പൊലീസ് ആ സമയം അവിടെ ഉണ്ടായിരുന്നില്ല
അവസാനം മൂന്ന് മണി കഴിഞ്ഞപ്പോള്‍ മംഗള എസ്‌പ്രെസ് വന്നു അതില്‍ കയറി ഈ സമയം അത്രയും ഞാന്‍ സഞ്ചാരിയില്‍ ഇട്ട പോസ്റ്റിന് മറുപടികള്‍ കൊടുക്കുകയായിരുന്നു …
പേര് അറിയാത്ത കുറെ ആളുകള്‍ എന്നെ വിളിച്ചു അങ്ങു ഗള്‍ഫില്‍ നിന്ന് പോലും അനവധി കോളുകള്‍ വന്നു അങ്ങനെ നിങ്ങളില്‍ ഓരോരുത്തരും തന്ന ഊര്‍ജം കൊണ്ടാണ് ഞാന്‍ ഇപ്പോള്‍ ഈ പോസ്റ്റ് ഇടാന്‍ ഇവിടെ ഇരിക്കുന്നത്
അനൂപ് ശങ്കര്‍ ചേട്ടന്‍ ഭക്ഷണം എത്തിക്കാം എന്നു പറഞ്ഞു പിന്നെയും പലരും എന്നെ വിളിച്ചു. സഹായം വേണം എങ്കില്‍ പറയണം എന്ന് പറഞ്ഞു ആരെ എങ്കിലും വിട്ട് പോയെങ്കില്‍ ക്ഷമിക്കണം. എഴുതി പരിചയം ഇല്ല, പിന്നെ സമയ പരിമിതി അതൊക്കെയാണ് കാരണം
ട്രെയിന്‍ കയറി ഞാന്‍ നേരെ കുറ്റിപ്പുറത്ത് ഇറങ്ങി തൃശൂര്‍ ഇറങ്ങി ഭക്ഷണം കഴിച്ചു എന്നിട്ട് നേരെ എറണാകുളം വണ്ടി കയറി അവിടുന്ന് പിറവം വണ്ടിക്ക് 8.30 ആയപ്പോള്‍ വീട്ടില്‍ വന്നു…
ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത ഒരേ ഒരു കാര്യം ഇതാവും മറക്കില്ല മരിച്ചാലും ഈ നല്ല ചേട്ടന്മാരെ…. ഇനി നാളെ ഒരാള്‍ എവിടെ എങ്കിലും ഒറ്റപ്പെട്ട് പോയാല്‍ ധൈര്യം ആയി ഇവിടെ ഒരു പോസ്റ്റ് ഇട്ടാല്‍ മതി എന്നും ഏത് സമയത്തും നിങ്ങളെ സഹായിക്കാന്‍ ഈ സഞ്ചാരി ചേട്ടന്മാരുടെ കൂടെ ഞാനും മുന്‍ നിരയില്‍ കാണും…
സഞ്ചാരി സിംപിള്‍ ആണ് ആന്‍ഡ് പവര്‍ ഫുള്‍ ഓള്‍സോ.
Post Your Comments