ന്യൂഡല്‍ഹി: രൂപയുടെ മൂല്യം ഇടിയുന്നത് ആഗോള പ്രതിഭാസത്തിന്റെ ഭാഗമാണെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. രൂപയുടെ മൂല്യം ഇടിയുന്നത് ആഭ്യന്തര കാരണങ്ങള്‍ കൊണ്ടല്ല. ആഗോള കാരണങ്ങളാണ് മൂല്യം ഇടിക്കുന്നതെന്നും എന്നാല്‍ ഇതില്‍ ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ വളരുന്ന സാമ്പത്തിക വ്യവസ്ഥയുള്ള രാജ്യം ആശങ്കപ്പെട്ട് ആവശ്യമില്ലാതെ പ്രതികരണം നടത്തേണ്ടതില്ലെന്നും ജെയ്റ്റ്ലി പറഞ്ഞു. ഇന്നും രൂപയുടെ മൂല്യം ഇടിഞ്ഞു. ഇന്ന് 37 പൈസയുടെ ഇടിവാണുണ്ടായത്. 71.8 രൂപയിലാണ് ഡോളര്‍ വ്യാപാരം ഇന്ന് ക്ലോസ് ചെയ്തത്.
Also Read: പ്രളയസമയത്തെ ജർമ്മൻ യാത്രയിലെ തെറ്റ് തിരിച്ചറിയുന്നുവെന്ന് മന്ത്രി കെ.രാജു
Post Your Comments